
പനമരം∙ പഞ്ചായത്തിന് സമീപത്തെ ഗവ. എൽപി സ്കൂളിന്റെ മതിലിനോടു ചേർന്നുള്ള നടപ്പാത കാടുമൂടിയത് വിദ്യാർഥികൾ അടക്കമുള്ള യാത്രക്കാർക്ക് ദുരിതമാകുന്നു. ഒട്ടേറെ പേർ ആശ്രയിക്കുന്ന ഈ നടപ്പാതയിൽ വളർന്നുനിൽക്കുന്ന കാടുകൾ വെട്ടി മാറ്റണമെന്ന ആവശ്യപ്പെട്ടിട്ടും അധികൃതർ അനങ്ങാപ്പാറനയം സ്വീകരിക്കുകയാണെന്നു നാട്ടുകാർ പറയുന്നു. പഞ്ചായത്ത് ഓഫിസിൽ നിന്നും എൽപി സ്കൂളിന് സമീപത്തുകൂടി ഗവ.
കമ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്കും ഹയർ സെക്കൻഡറി സ്കൂളിലേക്കും അടക്കം എളുപ്പത്തിൽ എത്താനുള്ള കോൺക്രീറ്റ് നടപ്പാതയാണു കാടുകയറിക്കിടക്കുന്നത്. ഇഴജന്തുക്കളുടെ ശല്യമുണ്ട്. കൂടാതെ ഈ ഭാഗത്ത് സാമൂഹികവിരുദ്ധ ശല്യവും രൂക്ഷമാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]