
കൽപറ്റ ∙ നഗരസഭ പൊളിച്ചു മാറ്റിയ, ചൂരൽമല സ്വദേശികളായ ദമ്പതികളുടെ തട്ടുകട മറ്റൊരിടത്തു പ്രവർത്തനം പുനരാരംഭിച്ചു.
എസ്കെഎംജെ ഹയർസെക്കൻഡറി സ്കൂളിനു മുൻപിൽ നേരത്തേയുണ്ടായിരുന്ന സ്ഥലത്തു നിന്നു 30 മീറ്റർ അകലെയായി റോഡരികിനോട് ചേർന്നാണു പുതിയ തട്ടുകട. ചൂരൽമല കൊയ്നാക്കുളം സ്വദേശികളായ കുരിക്കൾ മുജീബ്–ആസ്യ ദമ്പതികളുടെ ഉപജീവനമാർഗമാണ് കഴിഞ്ഞ 2നു പുലർച്ചെ മുന്നറിയിപ്പൊന്നുമില്ലാതെ അധികൃതർ പൊളിച്ചുമാറ്റിയത്.
ഇതിനെതിരെ വ്യാപക പ്രതിഷേധമുയർന്നിരുന്നു.
സ്ഥലത്തെ താൽക്കാലിക ഷെഡുകൾ വിദ്യാർഥികൾക്ക് അടക്കം അസൗകര്യം സൃഷ്ടിക്കുന്നതായി കാണിച്ച് സ്കൂൾ അധികൃതർ ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, ഷെഡുകൾ സ്ഥലത്തു നിന്നു മാറ്റണമെന്ന് ആവശ്യപ്പെട്ട് കൽപറ്റ പൊലീസ് നഗരസഭാ സെക്രട്ടറിക്ക് നോട്ടിസ് നൽകിയിട്ടുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് ഷെഡ് പൊളിച്ചു മാറ്റിയതെന്നുമായിരുന്നു നഗരസഭാ അധികൃതരുടെ വാദം. സംഭവം വിവാദമായതോടെ, കട
പുനഃസ്ഥാപിക്കാൻ വേണ്ട സാമ്പത്തിക സഹായം അടക്കം ചെയ്ത് നൽകാമെന്ന് നഗരസഭാ സ്ഥിരസമിതി അധ്യക്ഷനും മുൻ നഗരസഭാ അധ്യക്ഷനും കൂടിയായ മുജീബ് കേയംതൊടി ഉറപ്പ് നൽകിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ മറ്റൊരു സ്ഥലം കണ്ടെത്തി പുതിയ ഷെഡ് നിർമിച്ച് തട്ടുകട പുനഃസ്ഥാപിക്കുകയായിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]