
മീനങ്ങാടി ∙ കൽപറ്റ നഗരസഭയിലേക്കുള്ള ശുദ്ധജലം വാഴവറ്റ റോഡരികിൽ പാഴാകുന്നു. നഗരസഭയിലേക്കുള്ള ശുദ്ധജല പൈപ്പിന്റെ വാൽവ് സ്ഥാപിച്ചിരിക്കുന്ന ഭാഗത്താണു വെള്ളം നഷ്ടമാവുന്നത്.
വാഴവറ്റ ടൗണിന്റെ കുറച്ച് മുകളിലായി വാൽവ് പ്രവർത്തിപ്പിക്കുന്ന ടാങ്കിന്റെ അടപ്പ് പൈപ്പിലൂടെ ഒഴുകുന്ന വെള്ളത്തിന്റെ ശക്തിയിൽ പകുതിയിലേറെ തുറന്നു പോയി. ഇതിലൂടെയാണ് ചോർച്ച.
ഏറെക്കാലമായി ചെറിയ തോതിൽ ഇവിടെ ചോർച്ചയുണ്ട്. എന്നാൽ ഇത്രയധികം വെള്ളം പോകുന്നത് ആദ്യമായിട്ടാണ്.
കൽപറ്റ നഗരസഭയിലേക്കുള്ള കുടിവെള്ളം കാരാപ്പുഴ ഡാമിൽ നിന്നാണ് കൊണ്ടുപോകുന്നത്. ഇതിനായി സ്ഥാപിച്ച വലിയ പൈപ്പിന്റെ വാൽവാണു തുറന്നുപോയത്. വെള്ളം റോഡിലേക്ക് ഒഴുകാൻ തുടങ്ങിയതോടെ പ്രദേശവാസികൾ ചേർന്ന് റോഡിന്റെ അരികിലൂടെ ചാലെടുത്ത് ഒഴുക്കുകയായിരുന്നു. എന്നാലും ടൗണിന്റെ മേൽഭാഗത്തടക്കം റോഡിലൂടെയാണു വൻതോതിൽ വെള്ളമൊഴുകുന്നത്.
കാൽനട യാത്രക്കാരടക്കം വെള്ളത്തിലൂടെ നടക്കേണ്ട
സാഹചര്യമാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]