
സുരേഷ് ഗോപി വിദ്വേഷ പരാമർശം നടത്തിയെന്ന പരാതി: മൊഴിയെടുക്കാൻ നിർദേശം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൽപറ്റ∙ കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി.ഗോപാലകൃഷ്ണനും വിദ്വേഷ പരാമർശങ്ങൾ നടത്തിയെന്ന പരാതിയിൽ ഹർജിക്കാരന്റെ മൊഴിയെടുക്കാൻ കോടതി ഉത്തരവ്. സംഭവത്തിൽ പരാതി നൽകിയ കെപിസിസി മീഡിയ പാനലിസ്റ്റ് വി.ആർ. അനൂപിനോട് ഹാജരായി മൊഴി നൽകാനാണു കൽപറ്റ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയുടെ നിർദേശം. വയനാട് ഉപതിരഞ്ഞെടുപ്പുകാലത്ത് എൻഡിഎ കമ്പളക്കാട് നടത്തിയ പൊതുയോഗത്തിലെ പ്രസംഗത്തിൽ സുരേഷ് ഗോപിയും ഗോപാലകൃഷ്ണനും മുനമ്പം വഖഫ് ഭൂമി പ്രശ്നവുമായി ബന്ധപ്പെട്ട് വിദ്വേഷ പരാമർശങ്ങൾ നടത്തിയെന്നാണ് അനൂപ് പരാതി നൽകിയത്. കമ്പളക്കാട് പൊലീസ് സംഭവത്തിൽ കേസ് എടുത്തെങ്കിലും നടപടി അവസാനിപ്പിച്ചിരുന്നു. കോടതിയിൽ മൊഴി നൽകുമെന്നും കേസിൽ തുടർ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് അനൂപ് പറഞ്ഞു.