
വയനാട് ജില്ലയിൽ ഇന്ന് (08-05-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മന്ദഹാസം പദ്ധതി: സുനീതി പോർട്ടലിൽ അപേക്ഷിക്കാം
കൽപറ്റ ∙ മുതിർന്ന പൗരന്മാർക്കു കൃത്രിമ ദന്തനിര സൗജന്യമായി ഉറപ്പാക്കാൻ സുനീതി പോർട്ടൽ മുഖേന അപേക്ഷിക്കാം. ജില്ലാ സാമൂഹിക നീതി വകുപ്പ് നടപ്പാക്കുന്ന മന്ദഹാസം പദ്ധതിയിലേക്ക് ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ള 60 വയസ്സുള്ളവർക്കു ജൂൺ 1 മുതൽ അപേക്ഷിക്കാം. പൂർണമായോ ഭാഗികമായോ പല്ലുകൾ നഷ്ടപ്പെട്ടവർക്കും അവശേഷിക്കുന്നവ പറിച്ചു നീക്കേണ്ട അവസ്ഥയിൽ ഉള്ളവർക്കും കൃത്രിമ പല്ലുകൾ വയ്ക്കാൻ ഡെന്റിസ്റ്റ് സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് ഉള്ളവർക്കും പദ്ധതിയിലൂടെ സൗജന്യമായി പല്ലുകൾ ലഭിക്കും. അപേക്ഷകർ ബിപിഎൽ രേഖ, വരുമാന സർട്ടിഫിക്കറ്റ്, വയസ്സ് തെളിയിക്കുന്ന രേഖ എന്നിവ അപേക്ഷയോടൊപ്പം നൽകണം.
കായിക അധ്യാപക നിയമനം
ബത്തേരി∙ നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഓടപ്പള്ളം, ചേനാട് എന്നീ ഗവ. ഹൈസ്കൂളുകളിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഒഴിവുള്ള കായികാധ്യാപക തസ്തികയിലേക്ക് കൂടിക്കാഴ്ച 13ന് രാവിലെ 10.30ന് നഗരസഭ ഓഫിസിൽ നടക്കും. 9447887798.
ഊരുകൂട്ട വൊളന്റിയർ
ബത്തേരി∙ നഗരസഭ ഡ്രോപ് ഔട്ട്ഫ്രീ പദ്ധതിയുടെ ഭാഗമായി ചേനാട്, ഓടപ്പള്ളം, കുപ്പാടി, സർവജന, അസംപ്ഷൻ, ബീനാച്ചി, പഴുപ്പത്തൂർ, പൂമല, കൈപ്പഞ്ചേരി എന്നീ സ്കൂളുകളുടെ പരിധിയിലെ കോളനികളിൽ താമസിക്കുന്ന യോഗ്യരായ പട്ടികവർഗ ഉദ്യോഗാർഥികളിൽ നിന്ന് ഊരുകൂട്ട വൊളന്റിയർ നിയമനത്തിനുള്ള കൂടിക്കാഴ്ച 13ന് രാവിലെ 11ന് ബത്തേരി നഗരസഭാ ഓഫിസിൽ നടക്കും. യോഗ്യത: എസ്എസ്എൽസി. ഓണറേറിയം പ്രതിമാസം 5000 രൂപ. 9447887798.
സ്വയം തൊഴിൽ വായ്പ
കൽപറ്റ ∙ പട്ടികജാതി പട്ടികവർഗ വികസന കോർപറേഷൻ നടപ്പിലാക്കുന്ന സ്വയം തൊഴിൽ വായ്പയ്ക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലയിൽ നിന്നുള്ള പട്ടികജാതി വിഭാഗക്കാരായ യുവതി-യുവാക്കൾക്ക് 50,000 രൂപ മുതൽ 4 ലക്ഷം വരെ വായ്പ ലഭിക്കും. അപേക്ഷകർ തൊഴിൽരഹിതരും 18- 55 നും ഇടയിൽ പ്രായമുള്ളവരും ആയിരിക്കണം. കുടുംബ വാർഷിക വരുമാനം മൂന്ന് ലക്ഷത്തിൽ കൂടരുത്. 9400068512.
കൂടിക്കാഴ്ച
കണിയാമ്പറ്റ ∙ പഞ്ചായത്ത് പരിധിയിലെ ടൗണുകളുടെ ശുചീകരണത്തിനു ദിവസ വേതനാടിസ്ഥാനത്തിൽ തൊഴിലാളികളെ നിയമിക്കുന്നതിനു കൂടിക്കാഴ്ച 12നു രാവിലെ 11ന്. പഞ്ചായത്ത് പരിധിയിലെ സ്ഥിര താമസക്കാരായ 18 നും 50 നും ഇടയിൽ പ്രായമുള്ളവർക്കു പങ്കെടുക്കാം. 049369 286693.
ഇന്ന്
∙സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത