പനമരം ∙ മൂന്നു ദിവസമായി പനമരം ഓടക്കൊല്ലിയിൽ ഭീതി പരത്തിയ പുലി ചത്തു. ഓടക്കൊല്ലിയിൽ നിന്നും രാവിലെ വനംവകുപ്പ് വല ഉപയോഗിച്ച് പുലിയെ പിടികൂടുകയായിരുന്നു.
തുടർന്ന് കുപ്പാടിയിലെ മൃഗ പരിചരണ കേന്ദ്രത്തിൽ നടത്തിയ പരിശോധനയിലാണ് പുലി ചത്തതായി സ്ഥിരീകരിച്ചത്.
ബുധനാഴ്ച പുലർച്ചെ വാസുദേവൻ നായർ എന്നയാളുടെ മൂന്ന് ആടുകളെ പുലി കൊന്നിരുന്നു. ഇതിനു ശേഷം പുലർച്ചെ ആറരയോടെ ഒരു മുളങ്കാട്ടിനു സമീപം ഒരു ആടിന്റെ ശരീരത്തിന്റെ അവശിഷ്ടങ്ങളും പരിസരത്ത് പുലിയെയും കണ്ടെത്തി.
വനംവകുപ്പും ആർആർടി അംഗങ്ങളും സ്ഥലത്തെത്തിയപ്പോൾ അവശനിലയിലായ പുലിയെ ആണ് കണ്ടത്. വല ഉപയോഗിച്ച് പിടിച്ച ശേഷം മൃഗ പരിചരണ കേന്ദ്രത്തിൽ പുലിയെ എത്തിച്ചപ്പോഴാണ് ചത്തതായി സ്ഥിരീകരിച്ചത്.
പോസ്റ്റ്മോർട്ടം നടത്തിയാൽ മാത്രമേ മരണകാരണം വ്യക്തമാകൂവെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

