
വയനാട് ജില്ലയിൽ ഇന്ന് (08-04-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചീക്കല്ലൂർ സാഹിത്യോത്സവം 25ന്
കണിയാമ്പറ്റ ∙ ചീക്കല്ലൂർ ദർശന ലൈബ്രറി വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള സാഹിത്യോത്സവം 25ന് ചീക്കല്ലൂർ വയനാട് റിസോർട്ടിൽ നടക്കും. പുതുതലമുറയിലെ എഴുത്തുകാരും പങ്കെടുക്കുന്ന ചടങ്ങിൽ കഥ, നോവൽ, കവിത, സഞ്ചാര സാഹിത്യം, ചരിത്രം എന്നീ മേഖലകളുമായി ബന്ധപ്പെട്ട സംവാദം നടത്തും. 9747095592.
വികസന സമിതി യോഗം 26ന്
കൽപറ്റ ∙ ജില്ലാ വികസന സമിതി യോഗം 26ന് രാവിലെ 11ന് ആസൂത്രണ ഭവനിൽ നടക്കും.
വൈദ്യുതി മുടക്കം
വെള്ളമുണ്ട ∙ ഇന്ന് പകൽ 8–5: നാരോക്കടവ്, മൈലാടുംകുന്ന്, കാജ.
ഹോമിയോ നഴ്സ്
കൽപറ്റ∙ ജില്ലാ ഹോമിയോ ആശുപത്രി/ പ്രോജക്ടുകളിലേക്കു നഴ്സ് താൽക്കാലിക നിയമനത്തിനു കൂടിക്കാഴ്ച 11നു രാവിലെ 11ന് സിവിൽ സ്റ്റേഷനിലെ ഹോമിയോ ജില്ലാ മെഡിക്കൽ ഓഫിസിൽ. 04936 205949.
കരിയർ ഗൈഡൻസ് സെമിനാർ
ബത്തേരി ∙ ജില്ലയിൽ നിന്ന് ഈ വർഷം പ്ലസ്ടു പരീക്ഷ എഴുതിയ വിദ്യാർഥികൾക്കായി ജെസിഐയുടെ നേതൃത്വത്തിൽ കരിയർ ഗൈഡൻസ് ക്ലാസും സ്കോളർഷിപ് ആൻഡ് വിദ്യാഭ്യാസ ലോൺ ബോധവൽക്കരണ സെമിനാറും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. 11നു ബത്തേരി മുനിസിപ്പൽ ടൗൺ ഹാളിൽ സംഘടിപ്പിക്കുന്ന സെമിനാർ രാവിലെ 9.30ന് മുനിസിപ്പൽ ചെയർമാൻ ടി.കെ.രമേഷ് ഉദ്ഘാടനം ചെയ്യും. കേരള ഹയർ സെക്കൻഡറി ഡിപ്പാർട്മെന്റ് എംപാനൽഡ് കരിയർ കോച്ച് കെ. സി.മജീദ് വിവിധ കോഴ്സുകളെ കുറിച്ചും കേരള ഗ്രാമീൺ ബാങ്ക് കൽപറ്റ റീജനൽ ഓഫിസിലെ ചീഫ് മാനേജർ അംജാദ് സലിം വിദ്യാഭ്യാസ വായ്പ സംബന്ധിച്ചും ക്ലാസ് എടുക്കുമെന്നു ജെസിഐ പ്രസിഡന്റ് ജോബിൻ ജോസ് പാറപ്പുറം, പി.ജെ.ഗിരീഷ് കുമാർ എന്നിവർ അറിയിച്ചു.