തിരുനെല്ലി ∙ തിരുനെല്ലി ഗ്രാമ പഞ്ചായത്തിലെ കാട്ടിക്കുളം – മുള്ളൻകൊല്ലി – ഓലഞ്ചേരി റോഡ് നവീകരണത്തിന് മൂന്ന് കോടി രൂപയുടെ ഭരണാനുമതിയായി. റോഡ് നവീകരണത്തിനായി കഴിഞ്ഞ ബജറ്റിൽ തുക വകയിരുത്തിയിരുന്നു.
ഗ്രാമ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള രണ്ടര കിലോമീറ്റർ റോഡ് ബിഎം ആൻഡ് ബിസി നിലവാരത്തിലേക്ക് ഉയർത്തും. റോഡ് നവീകരണത്തിന് സാങ്കേതിക അനുമതി ലഭ്യമാക്കി ടെൻഡർ നടപടികൾ പൂർത്തീകരിച്ച് പ്രവൃത്തി വേഗത്തിൽ ആരംഭിക്കാൻ മന്ത്രി ഒ.ആർ.കേളു ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

