പടിഞ്ഞാറത്തറ∙ പൂഴിത്തോട് റോഡ് യാഥാർഥ്യമാക്കാനുള്ള നടപടികൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ കർമ സമിതിയുടെ നേതൃത്വത്തിൽ താമരശ്ശേരി ചുരത്തിൽ പദയാത്രയും അടിവാരത്ത് ഏകദിന സത്യഗ്രഹവും സംഘടിപ്പിച്ചു. പ്രാഥമിക ഡിപിആർ സമർപ്പിച്ചതിന്റെ തുടർ നടപടികൾ വേഗത്തിലാക്കി ഭരണാനുമതി ലഭ്യമാക്കണമെന്ന ആവശ്യം ഉന്നയിച്ചാണു പരിപാടി സംഘടിപ്പിച്ചത്.
ഇന്നലെ രാവിലെ 10.30ന് ലക്കിടിയിൽ നിന്ന് ആരംഭിച്ച പദയാത്ര ചെറുവയൽ രാമൻ ഫ്ലാഗ്ഓഫ് ചെയ്തു. ടി.
സിദ്ദിഖ് എംഎൽഎ ഉദ്ഘാടനം ചെയ്തു. റാഫ് ജില്ലാ സെക്രട്ടറി സജി മണ്ഡലത്തിൽ, പടിഞ്ഞാറത്തറ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.
അസ്മ എന്നിവർ പ്രസംഗിച്ചു. വിഴിഞ്ഞം പദ്ധതി പോലെ ടൈം ലൈൻ നിശ്ചയിച്ച് റോഡിന്റെ പ്രവൃത്തികൾ നടത്തണമെന്ന് എംഎൽഎ ആവശ്യപ്പെട്ടു.
വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ച് കൗണ്ട് ഡൗൺ പ്രോസസ് നടത്തി നിശ്ചിത സമയത്തിനകം പ്രവൃത്തി പൂർത്തിയാക്കി ഉദ്ഘാടനം ചെയ്യും എന്ന തീരുമാനത്തിൽ എത്തണമെന്നും അദ്ദേഹം പറഞ്ഞു.ജില്ലയുടെ യാത്രാ ദുരിതം വിളിച്ചോതുന്ന വിധത്തിലായിരുന്നു പദയാത്ര.
സ്ത്രീകൾ അടക്കമുള്ള ഒട്ടേറെ പ്രവർത്തകർ യാത്രയിൽ അണിനിരന്നു. കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ സമൂഹത്തിന്റെ വിവിധ മേഖലകളിൽ ഉള്ളവരും യാത്രയുടെ ഭാഗമായി.
11.30ന് ലക്കിടിയിൽ നിന്ന് ആരംഭിച്ച പദയാത്ര 13 കിലോമീറ്റർ ചുരം താണ്ടി 2ന് അടിവാരത്ത് എത്തി.
കനത്ത വെയിലും ശക്തമായ ചൂടും വകവയ്ക്കാതെ ഏറെ ആവേശത്തോടെയാണു പ്രവർത്തകർ ചുരം നടന്നിറങ്ങിയത്. ലക്കിടിയിൽ പദയാത്ര ആരംഭിക്കുന്ന അതേ സമയത്ത് തന്നെ അടിവാരത്ത് സത്യഗ്രഹവും ആരംഭിച്ചിരുന്നു.
പുതുപ്പാടി പഞ്ചായത്ത് പ്രസിഡന്റ് ബിജു താന്നിക്കാക്കുഴി ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ജില്ല ജനകീയ കർമ സമിതി കൺവീനർ മാത്യു പേഴത്തിങ്കൽ അധ്യക്ഷത വഹിച്ചു.
ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റ് മോളി തോമസ്, ഒ.ജെ. ജോൺസൺ, ടോമി മണ്ണൂർ, ബാബു പുതുപ്പറമ്പിൽ, സെമിലി സുനിൽ, ജോബി എടച്ചേരി, ചന്ദ്രപ്രഭ, ഒ.എം.
കൃഷ്ണൻ, കുഞ്ഞിക്കൃഷ്ണൻ ചെറുകാട്, എൻ.യു. പ്രവീൺ, ബി.എം.
ഇസ്മായിൽ എന്നിവർ പ്രസംഗിച്ചു.
പദയാത്ര എത്തിയതിനു ശേഷം സത്യഗ്രഹം അവസാനിച്ചു. സമാപന യോഗം വിഫാം സംസ്ഥാന പ്രസിഡന്റ് ജോയി കണ്ണൻചിറ ഉദ്ഘാടനം ചെയ്തു.
പി.കെ. ബിനു അധ്യക്ഷത വഹിച്ചു.
കിഫ സംസ്ഥാന ചെയർമാൻ കെ.ഡി. മനോജ്, യു.സി.
ഹുസൈൻ എന്നിവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

