പൂതാടി ∙ കോട്ടവയൽ വരദൂർ റോഡ് തകർന്നു മാസങ്ങൾ കഴിഞ്ഞിട്ടും നന്നാക്കാൻ നടപടിയില്ല. പൂർണമായും കുണ്ടും കുഴികളും നിറഞ്ഞ ഈ റോഡിലൂടെ ലക്ഷ്യസ്ഥാനത്ത് എത്തണമെങ്കിൽ ചെളിക്കുഴികൾ ഒട്ടേറെ താണ്ടണം. പൂതാടി കവല മുതൽ കോട്ടവയൽ പാലം വരെയുള്ള ഭാഗത്താണ് റോഡ് പാടേ തകർന്നത്.
വലിയ കുഴികളിൽ ചാടി ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപെടുന്നുണ്ട്.രണ്ടു പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡായതിനാൽ ഇതു വഴി ദിനംപ്രതി ചെറുതും വലുതുമായ നൂറുകണക്കിന് വാഹനങ്ങളാണ് കടന്നു പോകുന്നത്.
വീതി കുറഞ്ഞ റോഡിൽ അടുപ്പിച്ചു കുഴികളുടെ എണ്ണം കൂടിയതോടെ യാത്ര ദുഷ്കരമായി. പ്രതിഷേധം ഉണ്ടാകുമ്പോൾ റോഡിന് ഫണ്ട് വച്ചിട്ടുണ്ടെന്നും ഉടൻ പണി തുടങ്ങുമെന്ന വാഗ്ദാനങ്ങൾ നൽകി പരാതിയുമായി എത്തുന്നവരെ മടക്കി അയയ്ക്കുകയാണ് പതിവെന്നാണു നാട്ടുകാരുടെ ആക്ഷേപം.
റോഡ് നന്നാക്കുന്നതു വരെ വാഹനഗതാഗതം സുഗമമാക്കുന്നതിനു താൽക്കാലികമായി വലിയ കുഴികളിൽ പാറപ്പൊടിയെങ്കിലും ഇട്ടു പരിഹാരം കാണണമെന്നാണു നാട്ടുകാരുടെ ആവശ്യം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]