
ബത്തേരി∙ കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ വടക്കനാട്, പണയമ്പം, പഴേരി, പുതുച്ചോല, വീട്ടിക്കുറ്റി ഭാഗങ്ങളിൽ ലക്ഷങ്ങളുടെ കൃഷിനാശമാണ് ഉണ്ടായത്.നെല്ല്, വാഴ, കപ്പ, ഇഞ്ചി എന്നിവയാണ് പ്രധാനമായും നശിച്ചത്. വനത്തിൽ നിന്ന് കുത്തിയൊലിച്ചെത്തിയ വെള്ളം താഴ്ന്ന പ്രദേശങ്ങളിൽ പൊടുന്നനെ ഉയർന്നു.
നെൽപാടങ്ങളും ഇഞ്ചിത്തോട്ടങ്ങളും വെള്ളത്തിനടിയിലായി. വയൽപണി എടുത്തുകൊണ്ടിരുന്നവർ കനത്ത മഴ വന്നതോടെ കൃഷിയിടത്തിൽ നിന്ന് മാറി.
പൊടുന്നനെ ഉയർന്ന വെള്ളം നട്ട ഞാറിനെയൊന്നാകെ ഒഴുക്കിക്കൊണ്ടുപോയി.
കുപ്പാടി സുന്ദരൻ, പുതുച്ചോല ജോൺസൺ തുടങ്ങി ഒട്ടേറെ പേരുടെ കൃഷിക്ക് നാശമുണ്ടായി.
പണയമ്പം കതങ്ങത്ത് പ്രഭാകരൻ, തത്തൂരി ജയപ്രകാശ്, പൂതിയോണി ഗോപാലകൃഷ്ണൻ എന്നിവരുടെ നെൽക്കൃഷി മണൽ കയറിയും ഒഴുകിപ്പോയും നശിച്ചു.കൊടന്നക്കര സുകുമാരന്റെ ഇഞ്ചിക്കൃഷിയും പാടെ നശിച്ചു. ഇന്നലെ മഴയില്ലാതിരുന്നതിനാൽ വെള്ളമിറങ്ങിയെങ്കിലും കൃഷിയിടങ്ങളെല്ലാം കുത്തിയൊലിച്ച നിലയിലാണ്.
കനത്ത മഴ: വെള്ളപ്പാച്ചിൽ റോഡ് രണ്ടായി മുറിഞ്ഞ് ഒഴുകിപ്പോയി
ബത്തേരി∙ അതിതീവ്ര മഴയെ തുടർന്നുണ്ടായ വെള്ളപ്പാച്ചിലിൽ റോഡ് രണ്ടായി മുറിഞ്ഞ് ഒഴുകിപ്പോയി.വടക്കനാട് ഈച്ചക്കുന്നിൽ നിന്ന് അണ്ണിമൂലയിലേക്ക് പോകുന്ന റോഡാണ് തകർന്നത്.പ്രദേശത്തേക്കുള്ള ഗതാഗത തടസ്സപ്പെട്ടതോടെ 2 ഉന്നതികളിലെ കുടുംബങ്ങൾ ഒറ്റപ്പെട്ട
അവസ്ഥയാണ്. വടക്കനാട് വനമേഖലയിൽ തകർത്തു പെയ്ത മഴയിൽ കുന്നിൻമുകളിൽ നിന്ന് വെള്ളം കുത്തിയൊഴുകിയെത്തിയതാണ് റോഡ് തകരാൻ ഇടയാക്കിയത്.
റോഡിനു കുറുകെ 5 അടി വീതിയിലും അത്രതന്നെ താഴ്ചയിലുമാണ് റോഡ് ഒഴുകിപ്പോയത്. അറുപതോളം കുടുംബങ്ങളാണ് ഗോത്ര ഉന്നതികളിൽ കഴിയുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]