
ബത്തേരി∙ ഫെയർലാൻഡ് ഒരുമ്പക്കാട്ട് സാജന്റെ അടച്ചിട്ടിരുന്ന വീടിന്റെ വാതിലുകൾ കത്തിച്ച് മോഷണ ശ്രമം. സാജനും കുടുംബവും ഒരാഴ്ചയായി വിദേശത്താണ്. തീ കത്തുന്നത് ആളുകളുടെ ശ്രദ്ധയിൽ പെട്ടതിനാൽ വാതിൽ തകർത്ത് അകത്തു കയറാൻ കള്ളൻമാർക്കായില്ല.
പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. 5ന് രാത്രി ഏഴരയോടെയാണ് സാജന്റെ വീടിന്റെ മുൻവാതിലിൽ നിന്ന് തീ ഉയരുന്നത് റോഡിലൂടെ നടന്നു പോകുന്നവർ കണ്ടത്.
ഗേറ്റ് പൂട്ടിയിട്ടിരുന്നതിനാൽ മതിൽ ചാടി അവരെത്തി തീ അണച്ചെങ്കിലും ആരെയും കണ്ടില്ല. വാതിലിനു മുൻപിലിട്ടിരുന്ന ചവിട്ടിയും മറ്റു കടലാസുകളും കൂട്ടിയിട്ടാണ് തീ കത്തിച്ചത്.
നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി പരിശോധന നടത്തി.
പരിസരത്തെങ്ങും മറ്റാരുമില്ലാതിരുന്നതിനാൽ സേനാംഗങ്ങൾ മടങ്ങി. എന്നാൽ രാത്രി ഒൻപതരയോടെ വീടിന്റെ മുകൾ നിലയിലെ വാതിലിൽ നിന്ന് തീ ഉയരുന്നത് അയൽവാസികൾ കണ്ടു.
പൊലീസും അഗ്നിരക്ഷാസേനയും വീണ്ടുമെത്തി.തീ അണച്ചെങ്കിലും ആരെയും കണ്ടില്ല. മുകൾ നിലയിലെ വാതിൽ കൂടുതൽ കത്തിയെങ്കിലും തുറക്കാനായിരുന്നില്ല.സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
മോഷണത്തിനാണോ അതോ മറ്റെന്തെങ്കിലും ലക്ഷ്യമായിരുന്നോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]