
വയനാട് ജില്ലയിൽ ഇന്ന് (07-06-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അധ്യാപക നിയമനം
കൽപറ്റ ∙ എസ്കെഎംജെ ഹയർ സെക്കൻഡറി സ്കൂളിൽ കംപ്യൂട്ടർ സയൻസ് ജൂനിയർ അധ്യാപക താൽക്കാലിക നിയമനത്തിനു കൂടിക്കാഴ്ച 10നു രാവിലെ 9ന്. 9447110452.
ഏച്ചോം ∙ സർവോദയ ഹയർ സെക്കൻഡറി സ്കൂളിൽ കണക്ക് ജൂനിയർ താൽക്കാലിക നിയമനത്തിനു കൂടിക്കാഴ്ച 9നു രാവിലെ 10ന്. 9747784901
മേപ്പാടി ∙ ഗവ. പോളി ടെക്നിക്കൽ കംപ്യൂട്ടർ എൻജിനീയറിങ് ഡമോൺസ്ട്രേറ്റർ, ട്രേഡ് ടെക്നിഷ്യൻ താൽക്കാലിക നിയമനത്തിനു കൂടിക്കാഴ്ച 10നു രാവിലെ 10.30ന്. 9400006454.
ചെട്ടിയാലത്തൂർ ∙ ഗവ. എൽപി സ്കൂളിൽ എൽപിഎസ്ടി താൽക്കാലിക അധ്യാപക നിയമനത്തിനു കൂടിക്കാഴ്ച 9നു രാവിലെ 10.30ന്. 9995506360
പനമരം ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ മാത്തമാറ്റിക്സ്, യുപി ഫുൾ ടൈം ഹിന്ദി ലാംഗ്വേജ് ജൂനിയർ താൽക്കാലിക നിയമനത്തിനു കൂടിക്കാഴ്ച 9നു രാവിലെ 10.30ന്. യുപിഎസ്ടി അധ്യാപക നിയമനത്തിനു കൂടിക്കാഴ്ച 11നു രാവിലെ 10.30ന്.
തോൽപെട്ടി ∙ ഗവ. ഹൈസ്കൂളിൽ സോഷ്യൽ സയൻസ്, കണക്ക്, യുപിഎസ്ടി താൽക്കാലിക അധ്യാപക നിയമനത്തിനു കൂടിക്കാഴ്ച 9ന് ഉച്ചയ്ക്ക് 12ന്. 9387373383.
കൽപറ്റ ∙ ജില്ലാ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ തയ്യൽ ടീച്ചർ (കാറ്റഗറി നമ്പർ 440/2023) തസ്തികയിലേക്കുള്ള കൂടിക്കാഴ്ച 11, 12 തീയതികളിൽ കേരള പബ്ലിക് സർവീസ് കമ്മിഷൻ ജില്ലാ ഓഫിസിൽ.
അപേക്ഷ ക്ഷണിച്ചു
പള്ളിക്കുന്ന് ∙ നിർമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ കേന്ദ്ര സർക്കാർ അംഗീകാരത്തോടെ ഉള്ള ഹോട്ടൽ മാനേജ്മെന്റ്, പ്രീ പ്രൈമറി ടിടിസി, നഴ്സിങ് അസിസ്റ്റന്റ്, ഡിഎംഎൽടി കോഴ്സുകളിൽ ഓൺലൈൻ ആയും ഓഫ് ലൈൻ ആയും അപേക്ഷ ക്ഷണിച്ചു. 9526983737
കൽപറ്റ ∙ പട്ടികവർഗ വിഭാഗക്കാരായ വിദ്യാർഥിക്ക് നീറ്റ് /ജെഇഇ എൻട്രൻസ് പരിശീലനത്തിന് അപേക്ഷിക്കാം. പ്ലസ്ടു പരീക്ഷയിൽ സയൻസ്, കണക്ക് വിഷയങ്ങളിൽ വിജയിച്ച വിദ്യാർഥികൾക്ക് പരിശീലനത്തിൽ പങ്കെടുക്കാം. 15 ന് വൈകിട്ട് 5ന് അകം കൽപറ്റ ഐടിഡിപി ഓഫിസിൽ അപേക്ഷ നൽകണം. ബത്തേരി, മാനന്തവാടി താലൂക്കുകളിൽ താമസിക്കുന്നവർ അതത് ഓഫിസുകളിലും അപേക്ഷ നൽകണം. 04936202232
പ്രധാനമന്ത്രി രാഷ്ട്രീയ ബാൽ പുരസ്കാരത്തിന് അപേക്ഷിക്കാം
കൽപറ്റ ∙ വിവിധ മേഖലകളിലെ അസാധാരണമായ നേട്ടങ്ങൾ കൈവരിച്ച കുട്ടികൾക്ക് നൽകുന്ന പ്രധാനമന്ത്രി രാഷ്ട്രീയ ബാൽ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. ധീരത, സാമൂഹിക സേവനം, പരിസ്ഥിതി, കായികം, കലയും സംസ്കാരവും, ശാസ്ത്ര സാങ്കേതികം തുടങ്ങിയ 6 വിഭാഗത്തിൽ നിന്നാണ് അപേക്ഷ സ്വീകരിക്കുന്നത്. അപേക്ഷ ജൂലൈ 1ന് അകം കലക്ടറുടെ ഓഫിസിൽ നൽകണം. വിവരങ്ങൾhttps://awards.gov.inൽ ലഭിക്കും. 04936 202251
പ്രവേശനം ആരംഭിച്ചു
മീനങ്ങാടി ∙ ഗവ. കൊമേഷ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് സെക്രട്ടേറിയൽ പ്രാക്ടിസ് കോഴ്സിലേക്കു പ്രവേശനം ആരംഭിച്ചു. 30 ന് അകം www.polyadmission.org/gci മുഖേന അപേക്ഷ നൽകണം. 8547020190.