
വേനൽമഴയിൽ നിലം കുളിർത്തു; കൃഷിയിടങ്ങൾ സജീവം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പനമരം∙ വേനൽമഴ ലഭിച്ചതോടെ ജില്ലയിലെ കൃഷിയിടങ്ങൾ സജീവമായി. വേനൽമഴ ലഭിച്ച പ്രദേശങ്ങളിൽ കർഷകർ കൃഷിയിറക്കുന്ന തിരക്കിൽ. പുതുമഴയിൽ ചെറുതായി നനഞ്ഞ കൃഷിയിടങ്ങളിൽ പോലും കർഷകർ കൃഷിയിറക്കി തുടങ്ങി. പ്രധാനമായും ഇഞ്ചി, ചേന, മഞ്ഞൾ, കപ്പ തുടങ്ങിയ കിഴങ്ങ് വിളകൾ നടുന്ന തിരക്കിലാണ് കർഷകരിലേറെയും. കർഷകർക്ക് എന്നപോലെ തൊഴിലാളികൾക്കും കൃഷി പണികൾ ആരംഭിച്ചത് ഗുണകരമായി. തൊഴിലാളി ക്ഷാമമുള്ള പ്രദേശങ്ങളിൽ പല കർഷകരും യന്ത്രങ്ങൾ ഉപയോഗിച്ചാണ് ഇഞ്ചിക്കണ്ടങ്ങളും കപ്പ കൂടങ്ങളും വെട്ടുന്നത്. ഇഞ്ചിയുടെ വില കുറഞ്ഞതിനാൽ കർണാടകയിൽ ഇഞ്ചി കൃഷി നടത്തിയവരിൽ പലരും ജില്ലയിലെ വയലുകൾ പാട്ടത്തിനെടുത്തും വിലയ്ക്ക് വാങ്ങിയും വ്യാപകമായി കൃഷി ആരംഭിച്ചിട്ടുണ്ട്. പല കർഷകരും കൂട്ടായി ചേർന്ന് വൻതുക മുടക്കിയുള്ള നൂതനമായ കൃഷിരീതിയും നടപ്പാക്കുന്നുണ്ട്.മഴയ്ക്ക് മുൻപ് കൃഷിയിടം നനച്ച് വയലുകളിൽ കൃഷിയിറക്കിയവരുടെ ഇഞ്ചിയും ചേനയും മുളച്ചുതുടങ്ങിയിട്ടുണ്ട്. ഇഞ്ചി നടീൽ ആരംഭിച്ചതോടെ വിൽപന നടത്താൻ കഴിയാതെ വയലുകളിൽ സൂക്ഷിച്ച വൈക്കോലിനും ആവശ്യക്കാരെത്തി തുടങ്ങി. ഇഞ്ചി നട്ട ശേഷം പുതയിടുന്നതിനാണ് വൈക്കോൽ ഉപയോഗിക്കുന്നത്.