മാനന്തവാടി ∙ എരുമത്തെരുവിൽ കാറിനുള്ളിൽ തീ കൊളുത്തി യുവാവ് മരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ഊജിതമാക്കി. കണ്ണൂർ ഇരിട്ടി കിളിയന്തറ വള്ളിത്തോട് മലയന്റെപറമ്പത്ത് എം.പി.സജീർ (45) ആണു മരിച്ചത്.
സംഭവം ആത്മഹത്യയാണെന്നു പൊലീസ് സ്ഥിരീകരിച്ചു. വ്യാഴാഴ്ച രാത്രി 10.45 ന് ആയിരുന്നു എരുമത്തെരുവിലെ ബിസിനസുകാരനായ ഇ.സി.ബാപ്പുവിന്റെ വീടിന്റെ ഗേറ്റിനു മുന്നിൽ കാർ നിർത്തിയിട്ട് സജീർ സ്വയം തീ കൊളുത്തിയത്.
കൂടെ ഭാര്യ നജ്മുന്നിസയും മക്കളായ നിബ്രാൻ, നിസാൻ, ആയിഷ എന്നിവരും ഉണ്ടായിരുന്നു. 50 ശതമാനത്തിലേറെ പൊള്ളലേറ്റ നജ്മുന്നിസയെ വയനാട് ഗവ.
മെഡിക്കൽ കോളജ് ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്കു ശേഷം കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആയിഷയ്ക്കും ചെറിയ തോതിൽ പൊള്ളലേറ്റു.
കാറിൽ 2 കാനുകളിലായി നിറച്ചു വച്ചിരുന്ന പെട്രോളിലേക്കു തീ പടരാതിരുന്നതാണു നജ്മുന്നിസയുടെയും മക്കളുടെയും ജീവൻ രക്ഷിച്ചത്. കാറിൽ തീ പടരുന്നതു കണ്ട
നാട്ടുകാർ ഉടൻ മാനന്തവാടി അഗ്നിരക്ഷാ നിലയത്തിൽ വിവരം അറിയിച്ചു. നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേർന്നു തീ അണയ്ക്കുകയും ചെയ്തു.
മരണത്തിനു പിന്നാലെ, ആത്മഹത്യയുടെ കാരണം വ്യക്തമാക്കി സജീറിന്റെ വിഡിയോ സന്ദേശം പുറത്തുവന്നു.
ബിസിനസുകാരനായ ഇ.സി.ബാപ്പു, കർണാടക കുട്ട പൂച്ചക്കല്ല് സ്വദേശി റഫീഖ് എന്നിവരുടെ പേര് വിഡിയോ സന്ദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
സജീറിന്റെ ഭാര്യാസഹോദരൻ ടി.പി. മുഹമ്മദ് അജ്മലിന്റെ പരാതിയിൽ മാനന്തവാടി പൊലീസ് അന്വേഷണം തുടങ്ങി.
പ്രിൻസിപ്പൽ എസ്ഐ എം.സി.പവനനാണ് അന്വേഷണ ചുമതല.
ഭാര്യയെയും മക്കളെയും ഉൾപ്പെടുത്തി ജീവനൊടുക്കാനാണ് സജീർ ശ്രമിച്ചതെന്നു വിഡിയോ സന്ദേശത്തിൽ വ്യക്തമാണ്. വർഷങ്ങളായി കർണാടക കുട്ടയിൽ വ്യാപാരം നടത്തുന്ന സജീർ കുടുംബസമേതം അവിടെത്തന്നെയാണ് താമസം.
സജീറിന്റെ മൃതദേഹം വയനാട് ഗവ. മെഡിക്കൽ കോളജാശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടുനൽകി.
രാത്രിയോടെ വള്ളിത്തോട് ടൗൺ ജുമാമസ്ജിദ് കബർസ്ഥാനിൽ കബറടക്കി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

