മാനന്തവാടി ∙ എരുമത്തരുവ് മാരുതി തിയറ്ററിനടുത്ത് വ്യാഴാഴ്ച രാത്രി കാറിനു തീ കൊളുത്തി യുവാവ് ആത്മഹത്യ ചെയ്ത സംഭവം നാടിനെ നടുക്കി. വിവരം അറിഞ്ഞ ഉടൻ ഒട്ടേറെ ആളുകളാണ് പൊള്ളലേറ്റവരെ എത്തിച്ച വയനാട് ഗവ.
മെഡിക്കൽ കോളജ് ആശുപത്രിയിലും കാർ കത്തിയ വീടിനു സമീപവും എത്തിയത്. നാട്ടുകാർ വിവരമറിയിച്ച ഉടൻ മാനന്തവാടി അഗ്നിരക്ഷാ നിലയത്തിൽ നിന്ന് ഫയർ സ്റ്റേഷൻ ഓഫിസർ നിതീഷ് കുമാർ, അസി.
സ്റ്റേഷൻ ഓഫിസർ ഒ.ജി.പ്രഭാകരൻ എന്നിവരുടെ നേതൃത്വത്തിൽ 2 യൂണിറ്റ് സ്ഥലത്ത് കുതിച്ചെത്തി. അപ്പോഴേക്കും ഓടിക്കൂടിയ സമീപവാസികൾ അടുത്ത കെട്ടിടത്തിൽ നിന്ന് പൈപ്പ് ഇട്ട് വെള്ളം എത്തിച്ചിരുന്നു.
പരുക്കേറ്റവരെ ഉടൻ തന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. വാഹനത്തിന്റെ ഉള്ളിൽ കുടുങ്ങി പോയ മരിച്ച സജീറിനെ ഏറെ ശ്രമപ്പെട്ടാണ് പുറത്ത് എടുത്തത്.
ഫയർഫോഴ്സിന്റെയും നാട്ടുകാരുടെയും സമയോചിതമായ ഇടപെടൽ വലിയൊരു ദുരന്തത്തിന്റെ വ്യാപ്തി കുറച്ചു.
ഉടൻ തന്നെ പൊലീസും സംഭവസ്ഥലത്ത് കുതിച്ചെത്തി. സജീർ ആത്മഹത്യ ചെയ്ത ബിസിനസുകാരനായ ഇ.സി.ബാപ്പുവിന്റെ വീടിനു മുന്നിലുള്ള സിസിടിവി ദൃശ്യം ഇതുവരെ ലഭിച്ചിട്ടില്ല.
സമീപത്തുള്ള മറ്റൊരു സിസിടിവി ദൃശ്യത്തിൽ ദൂരെ നിന്ന് കാർ കത്തുന്നത് കാണാം. സജീറിന്റെ വിഡിയോ സന്ദേശത്തെ അടിസ്ഥാനമാക്കി ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി കേസെടുക്കാൻ സാധിക്കുമോയെന്ന കാര്യം പൊലീസ് പരിശോധിച്ചു വരികയാണ്.
സന്ദേശത്തിൽ പരാമർശിക്കുന്ന ഇ.സി.ബാപ്പു, റഫീഖ് പൂച്ചക്കല്ല് എന്നിവരുടെ പേരിൽ പൊലീസ് ഇതുവരെ കേസ് എടുത്തിട്ടില്ല.
മാനന്തവാടി എസ്ഐ കെ.എ.പൗലോസിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം വയനാട് ഗവ മെഡിക്കൽ കോളജ് മോർച്ചറിയിൽ പോസ്റ്റ്മോർട്ടത്തിനു വിധേയമാക്കി. പൊലീസ് ഫൊറൻസിക് ടെസ്റ്റർ ഇൻസ്പെക്ടർ സിന്ധു തോമസ്, എക്സ്പേർട്ട് കെ.നീതു, സയന്റിഫിക് ഓഫിസർ മുഹമ്മദ് ഷഫീഖ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു.
ഗുരുതരമായി പൊള്ളലേറ്റ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നജ്മുന്നിസയിൽ നിന്ന് മൊഴി എടുക്കാനാകുമോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
ആത്മഹത്യകൾ തടയാൻ ദിശ
അനുദിനം വർധിച്ചു വരുന്ന ആത്മഹത്യകൾ തടയാൻ ദിശ ഹെൽപ് ലൈനിന്റെ സേവനം സൗജന്യമായി തേടാം. ആത്മഹത്യ ഒന്നിനും പരിഹാരമല്ല എന്നും മാനസിക പ്രതിസന്ധി നേരിടുമ്പോൾ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക എന്ന സന്ദേശമാണ് ദിശ നൽകുന്നത്.
ആത്മഹത്യാ ചിന്തകളുള്ളപ്പോൾ ‘ദിശ’ ഹെൽപ്ലൈനിൽ വിളിക്കാം. ടോൾ ഫ്രീ നമ്പർ: 1056, 0471 2552056.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

