കൽപറ്റ ∙ ദുർബല ഗോത്ര വിഭാഗങ്ങൾക്ക് വനാവകാശ നിയമപ്രകാരമുള്ള അവകാശങ്ങൾ ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ തയാറാകണമെന്നാവശ്യപ്പെട്ട് പട്ടിക ജാതി പട്ടിക വർഗ വകുപ്പ് മന്ത്രി ഒ.ആർ.കേളുവിന് പ്രിയങ്ക ഗാന്ധി എംപിയുടെ കത്ത്. പാർലമെന്റിൽ ഈ വിഷയത്തിൽ താൻ ഉന്നയിച്ച ചോദ്യത്തിന് 2006 ലെ വനാവകാശ നിയമപ്രകാരമുള്ള അവകാശങ്ങൾ ഇത് വരെ അനുവദിച്ചിട്ടില്ല എന്ന മറുപടിയാണ് ലഭിച്ചത്.
2006 ലെ വനാവകാശ നിയമം പ്രത്യേക ദുർബല ഗോത്ര വിഭാഗങ്ങളുടെ സവിശേഷമായ സാമൂഹിക-സാംസ്കാരിക സവിശേഷതകളെ അംഗീകരിക്കുകയും അവർക്ക് പ്രത്യേക അവകാശങ്ങളും വ്യവസ്ഥ ചെയ്യുന്നുണ്ട്.
ആവാസവ്യവസ്ഥയുടെ അവകാശങ്ങൾ അംഗീകരിക്കേണ്ടത് നിർണായകമാണ്, ഇത് ഗോത്ര ജനതയുടെ ഭൂമിയുടെ അവകാശം സ്ഥിരീകരിക്കുക മാത്രമല്ല, അവരുടെ സാംസ്കാരിക രീതികളും പരമ്പരാഗത ഉപജീവന മാർഗങ്ങളും സംരക്ഷിക്കുകയും ചെയ്യുന്നതായും കേന്ദ്ര സർക്കാരിന്റെ മറുപടിയിൽ വ്യക്തമാകുന്നതായി പ്രിയങ്ക ഗാന്ധി എംപി മന്ത്രിക്ക് അയച്ച കത്തിൽ ചൂണ്ടിക്കാണിച്ചു.
നിലമ്പൂരിലെ ചോലനായ്ക്കരുടെ ഉന്നതി സന്ദർശിച്ചപ്പോൾ, അവരുടെ ജ്ഞാനം, അവരുടെ സമത്വ മനോഭാവം, ചുറ്റുമുള്ള പരിസ്ഥിതിയെ അവർ സംരക്ഷിക്കുന്നതിൽ പുലർത്തുന്ന ആദരവ് എന്നിവ വളരെയധികം മതിപ്പുളവാക്കി. ആവാസവ്യവസ്ഥ സംരക്ഷിക്കുന്നതിനുള്ള അവരുടെ പ്രതിബദ്ധതയിൽ നിന്നും ഭൂമി, നദികൾ, വനത്തിലെ സസ്യങ്ങളുടെ ഔഷധമൂല്യം എന്നിവയെക്കുറിച്ചുള്ള ആഴത്തിലുള്ള പരമ്പരാഗത അറിവിൽ നിന്നും പൊതുസമൂഹത്തിനു ഏറെ പഠിക്കാനുണ്ടെന്നതാണ് മനസ്സിലായത്.
വനം കയ്യേറ്റം, വനനശീകരണം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വെല്ലുവിളികൾ അവരുടെ ജീവിതത്തെ തടസ്സപ്പെടുത്തുന്നത് ദുഃഖകരമാണ്.
വർധിച്ചുവരുന്ന വന്യജീവി ആക്രമണങ്ങളും ആവാസവ്യവസ്ഥയുടെ ശോഷണവും അവരുടെ ജീവിത രീതിക്ക് കാര്യമായ ഭീഷണി ഉയർത്തുന്നു. സർക്കാർ സംരംഭങ്ങൾ പൂർണ വിജയത്തിലെത്താൻ കഴിയാത്തതിന്റെ ഒരു കാരണം പ്രത്യേക ദുർബല ഗോത്ര വിഭാഗങ്ങൾക്കിടയിൽ അവരുടെ അവകാശങ്ങളെക്കുറിച്ച് അവബോധമില്ലായ്മയും ഈ പരമ്പരാഗത അവകാശങ്ങളുടെ ശോഷണവുമാണ്.
ഗോത്ര വിഭാഗങ്ങളെ അവരുടെ അവകാശങ്ങളെ കുറിച്ച് ബോധവൽക്കരിക്കാൻ പരിശീലന പരിപാടികൾ സംഘടിപ്പിക്കണമെന്നും പ്രിയങ്ക ഗാന്ധി എംപി കത്തിൽ സൂചിപ്പിക്കുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

