കൽപറ്റ ∙ ദേശീയപാതയോരത്ത് കൈനാട്ടി ബൈപാസ് ജംക്ഷന് സമീപം നടപ്പാതയില്ലാത്തതും ഓവുചാലിനു സ്ലാബിടാത്തതും കാൽനടയാത്രക്കാർക്ക് അപകട ഭീഷണി ഉയർത്തുന്നു.
കഴിഞ്ഞ 5ന് രാത്രി ഇതുവഴി വരികയായിരുന്ന 2 കാൽനടയാത്രക്കാർക്ക് ഓവുചാലിൽ വീണ് പരുക്കേറ്റു. മേപ്പാടി കുന്നമ്പറ്റ കരിമ്പിൽ വീട്ടിൽ അസൈനാർ, വാഴവറ്റ നെടുങ്ങാട്ടുചാലിൽ വീട്ടിൽ ജോമിറ്റ് എന്നിവർക്കാണ് പരുക്കേറ്റത്.
ഇരുവരും കൈനാട്ടി ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. വാഴവറ്റയിൽ റോഡരികിൽ അവശയായി കിടന്നിരുന്ന ആളെ ജോമിറ്റും സുഹൃത്തുക്കളും വൈകിട്ടോടെ ജനറൽ ആശുപത്രിയിൽ എത്തിച്ചിരുന്നു.
ഇദ്ദേഹത്തിന് ഭക്ഷണം വാങ്ങാൻ സിവിൽ സ്റ്റേഷൻ ഭാഗത്തേക്ക് പോകുന്നതിനിടെയാണു ജോമിറ്റ് ഓവുചാലിൽ വീണത്. വാഹന യാത്രക്കാരാണു ജോമിറ്റിനെ ആശുപത്രിയിലെത്തിച്ചത്.
ബൈപാസ് ജംക്ഷൻ മുതൽ കൈനാട്ടിയിലെ സ്വകാര്യ റിസോർട്ടിലേക്കുള്ള വഴി വരെയുള്ള 200 മീറ്റർ ദൂരത്തിൽ നടപ്പാതയില്ല.
സ്ലാബിട്ട നടപ്പാത അവസാനിക്കുന്ന ഭാഗത്ത് മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടില്ല.
സിമന്റ് കട്ടകൾ ഉപയോഗിച്ച് നിർമിച്ച ചെറിയ മതിൽകെട്ട് മാത്രമാണ് ഇൗ ഭാഗത്തുള്ളത്. മതിൽക്കെട്ടിനപ്പുറം ഓവുചാലാണ്.
ഇതിലൂടെ സൂക്ഷിച്ച് നടന്നില്ലെങ്കിൽ ഓവുചാലിലേക്ക് പതിക്കും. രാത്രി ഇതുവഴി കടന്നുപോകുന്ന കാൽനടയാത്രക്കാരാണ് അപകടത്തിൽ പെടുന്നവരിൽ ഏറെയും.
ഇൗ ഭാഗത്ത് തെരുവുവിളക്കുകളില്ല.
വാഹനങ്ങൾ കടന്നുപോകുമ്പോഴുള്ള വെളിച്ചം മാത്രമാണ് രാത്രിയിൽ ഏക ആശ്രയം. ഇവിടെ നടപ്പാതയില്ലാത്തതിനാൽ പകൽസമയങ്ങളിൽ കാൽനടയാത്രക്കാർ ദേശീയപാതയിലേക്ക് ഇറങ്ങി നടക്കേണ്ട അവസ്ഥയാണ്.
ഇതും അപകടസാധ്യത വർധിപ്പിക്കുകയാണ്. ഇറക്കമായതിനാൽ കൽപറ്റ ഭാഗത്തു നിന്നുള്ള വാഹനങ്ങൾ അമിതവേഗത്തിലാണ് ഇതിലൂടെ കടന്നുപോകുന്നത്.
എത്തുന്നത്. ഇവിടെ ആവശ്യത്തിന് തെരുവുവിളക്കുകളും നടപ്പാതയും നിർമിക്കണമെന്ന ആവശ്യം ഇതുവരെയായിട്ടും നടപ്പായിട്ടില്ല.
നടപ്പാതയില്ലാത്തതിനാൽ കാൽനടയാത്രക്കാർ ജീവൻ പണയം വച്ചാണു ഇതുവഴി കടന്നുപോകുന്നത്.
ദുരന്തത്തിന് കാത്തുനിൽക്കാതെ അടിയന്തരമായി ഇൗ ഭാഗത്തു നടപ്പാതയും ആവശ്യത്തിന് തെരുവുവിളക്കുകളും ഒരുക്കി സുരക്ഷ ഒരുക്കണം.
മുഹമ്മദ് ജംഷീർ യാത്രക്കാരൻ. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

