ഗൂഡല്ലൂർ ∙ വർഗീയതയ്ക്കും തീവ്രവാദത്തിനുമെതിരായ നിലപാടെടുത്ത തമിഴ്നാട്ടിലെ ദ്രാവിഡ രാഷ്ട്രീയം ആ നിലപാട് തുടരണമെന്ന് സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽബുഖാരി. കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ നടന്ന സ്നേഹ യാത്രയ്ക്ക് ഗൂഡല്ലൂരിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹിക നീതിക്കുവേണ്ടിയുള്ള തമിഴ് ജനതയുടെ പോരാട്ടങ്ങൾക്ക് നാം ശക്തി പകരേണ്ടതുണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നീലഗിരിയിലെ ജനത അഭിമുഖീകരിക്കുന്ന ഭൂപ്രശ്നം ഇനിയും പരിഹരിക്കപ്പെടാതെ കിടക്കുന്നത് ഖേദകരമാണ്. ഭൂമിക്ക് റജിസ്ട്രേഷൻ ലഭിക്കുന്നില്ല.
പട്ടയമുണ്ടായിട്ട് പോലും 90% ഭൂമിയും റജിസ്റ്റർ ചെയ്യാനുള്ള അവകാശം ഇതുവരെ ഉടമകൾക്ക് ലഭിച്ചിട്ടില്ല. സ്വന്തം ഭൂമി വിൽക്കാൻ അവകാശമില്ലാത്തവർ ഒട്ടേറെയാണ്.
പട്ടയമുള്ള ഭൂമിയിൽ കെട്ടിട നിർമാണ അനുമതിയും വൈദ്യുതി കണക്ഷനും ലഭിക്കാത്ത അവസ്ഥയാണ്.
ഗൂഡല്ലൂർ താലൂക്കിൽ ഓവാലി പഞ്ചായത്ത് ഉൾപ്പെടെ 31 ഗ്രാമങ്ങളും 2547 വീടുകളും ആന വഴിത്താര സംബന്ധിച്ച കരട് റിപ്പോർട്ടിൽ ഉൾപ്പെട്ടതിനാൽ കുടിയൊഴിപ്പിക്കൽ ഭീഷണിയിലാണ്.
പച്ചത്തേയില കൃഷിക്കാർക്ക് ന്യായമായ വില ലഭിക്കണം. ഗൂഡല്ലൂർ താലൂക്ക് ആശുപത്രി ജില്ലാ ആശുപത്രിയാക്കി ഉയർത്തിയെങ്കിലും സൗകര്യങ്ങളോ ആവശ്യമായ ഡോക്ടർമാരോ ഇതുവരെ ലഭ്യമാക്കിയിട്ടില്ലെന്നു പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു. ചേരമ്പാടിയിൽ നിന്ന് നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെയാണു യാത്രയെ ഗൂഡല്ലൂരിലേക്കു സ്വീകരിച്ച് ആനയിച്ചത്.
ഫാ. സിൽവസ്റ്റർ, മഹേശ്വരൻ സ്വാമി, ഇസ്മായിൽ, ജോർജ്, എച്ച്.
അഷ്റഫ്, അലി, ദലിത് ചന്ദ്രൻ എന്നിവർ സ്വീകരിച്ചു.
പന്തല്ലൂരിൽ സ്നേഹവിരുന്നും ഗൂഡല്ലൂരിൽ റാലിയും സെന്റനറി ഗാർഡ് മാർച്ചും നടന്നു. ഗാന്ധിമൈതാനിയിലെ റശീദുദ്ദീൻ മൂസ മുസ്ലിയാർ നഗരിയിൽ നടന്ന പൊതുസമ്മേളനത്തിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു.
പൊൻ ജയശീലൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർഥന നടത്തി. കെ.പി.
മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു.
പേരോട് അബ്ദുറഹ്മാൻ സഖാഫി, സീഫോർത്ത് അബ്ദുറഹ്മാൻ ദാരിമി, ഡോ. പി.എ.
മുഹമ്മദ്കുഞ്ഞ് സഖാഫി, മുഹമ്മദ് പറവൂർ, ഹാരിസ് സഖാഫി സേലം, ദേവർഷോല അബ്ദുസ്സലാം മുസ്ല്യാർ, അബൂഹനീഫൽ ഫൈസി തെന്നല, വി.പി.എം. ഫൈസി വില്യാപ്പള്ളി, സി.
മുഹമ്മദ് ഫൈസി, വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി, മംഗലം അബ്ദുറഹ്മാൻ ഫൈസി, പൊൻമള മൊയ്തീൻ കുട്ടി ബാഖവി, ഡോ. എ.പി.
അബ്ദുൽ ഹക്കീം അസ്ഹരി, എൻ. അലി അബ്ദുല്ല, മാളിയേക്കൽ സുലൈമാൻ സഖാഫി, സി.കെ.കെ.
മദനി എന്നിവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

