
മുട്ടിൽ ∙ യുവജന ദിനാചരണത്തോട് അനുബന്ധിച്ചു ജില്ലയിലെ കോളജ് വിദ്യാർഥികൾക്കായി റെഡ്റൺ മാരത്തൺ മത്സരം സംഘടിപ്പിച്ചു. യുവജനങ്ങളിൽ എച്ച്ഐവി, എയ്ഡ്സ് അവബോധം സൃഷ്ടിക്കാൻ ആരോഗ്യ വകുപ്പിന്റെയും ആരോഗ്യ കേരളത്തിന്റെയും ജില്ലാ എയ്ഡ്സ് നിയന്ത്രണ യൂണിറ്റിന്റെയും ജില്ലാ യുവ ജാഗരൺ സമിതിയുടെയും നേതൃത്വത്തിലായിരുന്നു മാരത്തൺ.
വിവിധ കോളജുകളിൽ നിന്നുള്ള 122 വിദ്യാർഥികൾ പങ്കെടുത്ത മാരത്തൺ മുട്ടിൽ ബസ് സ്റ്റാൻഡിൽ ജില്ലാ ടിബി, എച്ച്ഐവി ഓഫിസർ ഡോ.പ്രിയ സേനൻ ഫ്ലാഗ് ഓഫ് ചെയ്തു. മത്സര വിജയികൾക്കുള്ള സമ്മാന വിതരണം കൽപറ്റ എസ്കെഎംജെ ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്ത് കലക്ടർ ഡി.ആർ.മേഘശ്രീ നിർവഹിച്ചു.
കൽപറ്റ നഗരസഭാ സ്ഥിരം സമിതി അധ്യക്ഷൻ എ.പി.മുസ്തഫ അധ്യക്ഷത വഹിച്ചു.
ഡോ.പ്രിയ സേനൻ, ജില്ലാ എജ്യുക്കേഷൻ ആൻഡ് മീഡിയ ഓഫിസർ കെ.എം.മുസ്തഫ, ഡപ്യൂട്ടി ജില്ലാ എജ്യുക്കേഷൻ ആൻഡ് മീഡിയ ഓഫിസർ പി.എം.ഫസൽ, കൽപറ്റ എസ്കെഎംജെ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ എം.വിവേകാനന്ദൻ, സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് പി.കെ.സലീം, ജില്ലാ ടിബി ആൻഡ് എച്ച്ഐവി കോഓർഡിനേറ്റർ വി.ജെ.ജോൺസൺ, യുവ ജാഗരൺ ജില്ലാ കോഓർഡിനേറ്റർ കെ.വിനീത, നോഡൽ ഓഫിസർമാരായ കെ.ടി.സ്മിനി മോൾ, എം.മുഹമ്മദ് ആഷിഫ് എന്നിവർ പ്രസംഗിച്ചു.
മാരത്തൺ വനിതാ വിഭാഗത്തിൽ കൽപറ്റ എൻഎംഎസ്എം ഗവ. കോളജിലെ പി.ജോമോൾ ഒന്നാം സ്ഥാനവും നിവേദിത സജി രണ്ടാം സ്ഥാനവും പുൽപള്ളി പഴശ്ശിരാജ കോളജിലെ എം.വി.നയന, മാനന്തവാടി മേരി മാത കോളജിലെ അഭിയ ജോർജ് എന്നിവർ മൂന്നാം സ്ഥാനവും നേടി.
പുരുഷ വിഭാഗത്തിൽ ബത്തേരി അൽഫോൻസ ആർട്സ് ആൻഡ് സയൻസ് കോളജിലെ എം.രമേഷ് ഒന്നാം സ്ഥാനവും ഇ.എസ്.നന്ദ കിഷോർ രണ്ടാം സ്ഥാനവും കൽപറ്റ എൻഎംഎസ്എം ഗവ. കോളജിലെ അഭിലാഷ് ശ്രീജിത്ത് മൂന്നാം സ്ഥാനവും നേടി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]