മീനങ്ങാടി ∙ മൈലമ്പാടിയിലെ ജനവാസകേന്ദ്രത്തിൽ സ്ഥിരം സാന്നിധ്യമായ പുലി കൂട്ടിലായില്ല. കൂട് സ്ഥാപിച്ച ശേഷം പുലി സാന്നിധ്യം ഏറെക്കാലമായി എവിടെയുമില്ല.
2 മാസം മുൻപാണു നിരവത്ത് ബിനുവിന്റെ വീട്ടുമുറ്റത്ത് അടുത്തടുത്ത ദിവസങ്ങളിൽ പുലിയെത്തിയത്. വീടിന്റെ മുറ്റത്തുവരെ ഏറെ നേരം പുലിയുണ്ടായിരുന്നു.
പുലിയെത്തിയ ഭാഗങ്ങളിൽ 4 ക്യാമറകൾ വനംവകുപ്പ് സ്ഥാപിച്ചു. ഇതിന് ശേഷവും പുലിയെത്തുകയും സ്ഥാപിച്ച ക്യാമറയിൽ ദ്യശ്യങ്ങൾ പതിയുകയും ചെയ്തു.
ഇതോടെയാണ് വനംവകുപ്പ് പുലിയെത്തിയ വീടിന്റെ സമീപത്തായി കൂട് സ്ഥാപിച്ചത്. പിന്നീട് പുലി വന്നില്ല.
എങ്കിലും കൂട് പ്രദേശത്ത് നിന്ന് മാറ്റിയിട്ടില്ല. വനംവകുപ്പ് അധികൃതർ പലപ്പോഴായി കൂട് സ്ഥാപിച്ചയിടത്ത് വന്ന് പരിശോധന നടത്തിയിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]