
വയനാട് ജില്ലയിൽ ഇന്ന് (06-04-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ടെക്നിക്കൽ സ്കൂൾ പ്രവേശനം
ബത്തേരി ∙ ഗവ. ടെക്നിക്കൽ ഹൈസ്കൂളിൽ 8–ാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 8നു മുൻപ് www.polyadmission.org/ths എന്ന വെബ്സൈറ്റിൽ അപേക്ഷിക്കണം. സ്കൂളിൽ നേരിട്ടും അപേക്ഷ നൽകാം. പ്രവേശന പരീക്ഷ 10ന് രാവിലെ 10ന്. 04936 220147.
റാങ്ക് പട്ടിക റദ്ദായി
കൽപറ്റ ∙ ജില്ലാ ആരോഗ്യ വകുപ്പ്/മുനിസിപ്പൽ കോമൺ സർവീസിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ: 056/2018) തസ്തികയ്ക്കായി 2023 ജൂൺ 22ന് നിലവിൽ വന്ന റാങ്ക് പട്ടികയിലെ മുഴുവൻ ഉദ്യോഗാർഥികളുടെയും നിയമനം പൂർത്തിയായതിനാൽ റാങ്ക് പട്ടിക റദ്ദായതായി പബ്ലിക് സർവീസ് കമ്മിഷൻ ജില്ലാ ഓഫിസർ അറിയിച്ചു.
കമ്യൂണിറ്റി നഴ്സ്
മേപ്പാടി ∙ പഞ്ചായത്തും മേപ്പാടി കുടുംബാരോഗ്യ കേന്ദ്രവും ചേർന്ന് നടത്തുന്ന പാലിയേറ്റീവ് യൂണിറ്റിൽ കമ്യൂണിറ്റി നഴ്സ് നിയമനത്തിനുള്ള കൂടിക്കാഴ്ച 21നു ഉച്ച കഴിഞ്ഞ് 2ന് മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ. എഎൻഎം/ജെപിഎച്ച്എൻ/ജിഎൻഎം/ബിഎസ്സി നഴ്സിങ് അല്ലെങ്കിൽ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ബിസിസിപി/ സിസിസിപിഎൻ എന്നിവയാണ് യോഗ്യത. 04936 282854.
കൂടിക്കാഴ്ച 21ന്
മേപ്പാടി ∙ പഞ്ചായത്തിലെ 12–ാം വാർഡിൽ ആശാ വർക്കർ നിയമനത്തിനുള്ള കൂടിക്കാഴ്ച 21ന് വൈകിട്ടു 3ന് മേപ്പാടി സിഎച്ച്സി കോൺഫറൻസ് ഹാളിൽ. എസ്എസ്എൽസി യോഗ്യതയുള്ള, 25 നും 45 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് അപേക്ഷിക്കാം. 04936 282854.