ബത്തേരി∙ മുഖ്യമന്ത്രിയാകാൻ ഇടിയാണെന്നത് സിപിഎം നരേറ്റീവാണെന്നും മാധ്യമങ്ങൾ അതിൽ വീഴരുതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
ബത്തേരി സപ്ത കൺവൻഷൻ സെന്ററിൽ നടന്ന ലക്ഷ്യ ലീഡേഴ്സ് സമ്മിറ്റിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രളയം തകർത്ത പറവൂരിനെ റീബിൽഡ് ചെയ്തതിനാണ് പുനർജനിക്കെതിരെ അന്വേഷണം നടത്തുന്നത്.
എനിക്കെതിരെ സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും അറസ്റ്റ് ചെയ്യിക്കണമെന്നുമാണ് സിപിഎമ്മും സർക്കാരും ആഗ്രഹിക്കുന്നതെങ്കിൽ അതു ചെയ്യട്ടെ; രാഷ്ട്രീയമായും നിയമപരമായും നേരിടും; നിയമസഭ തിരഞ്ഞെടുപ്പിൽ കേരളം കണ്ട ഏറ്റവും വലിയ മുന്നണിയായിരിക്കും യുഡിഎഫ്
ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ചും ഡിവിഷൻ ബെഞ്ചും തള്ളിയ പരാതിയിലാണ് പരാതി വീണ്ടും എഴുതി വാങ്ങി വിജിലൻസ് വീണ്ടും അന്വേഷണം ആരംഭിച്ചത്.അഴിമതി നിരോധന നിയമത്തിന്റെ പരിധിയിൽ വരും എന്നതായിരുന്നു മറ്റൊരു ആക്ഷേപം.
ഒരു തരത്തിലും പണം ദുരുപയോഗം ചെയ്യാത്ത സാഹചര്യത്തിൽ അഴിമതി നിരോധന നിയമത്തിന്റെ പരിധിയിൽ വരില്ല.അക്കൗണ്ടോ ഫണ്ടോ പണപ്പിരിവോ നടത്താത്ത ഫെസിലിറ്റേറ്റർ മാത്രമാണ് പുനർജനി.
തിരഞ്ഞെടുപ്പിന് മുൻപ് എൽഡിഎഫിൽ നിന്നും എൻ.ഡി.എയിൽ നിന്നും യുഡിഎഫിലേക്ക് പുതിയ കക്ഷികൾ എത്തും. ഇപ്പോൾ തന്നെ യുഡിഎഫ് വിശാലമായ പ്ലാറ്റ്ഫോമാണ്.
നിയമസഭ തിരഞ്ഞെടുപ്പ് ആകുമ്പോഴേക്കും കേരളം കണ്ട ഏറ്റവും വലിയ മുന്നണിയായിരിക്കും യുഡിഎഫ്. ഇപ്പോൾ തന്നെ ഉഭയകക്ഷി ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്.
എല്ലാവരും ഒരു ടീം ആയി പ്രവർത്തിക്കുമെന്നും വി.ഡി. സതീശൻ പറഞ്ഞു.
ആദ്യഘട്ട
സ്ഥാനാർഥിപട്ടിക ജനുവരി അവസാനത്തോടെ: വേണുഗോപാൽ
ജനുവരി അവസാനത്തോടെ ആദ്യഘട്ട സ്ഥാനാർഥി പ്രഖ്യാപനമുണ്ടാകുമെന്ന് കെ.സി.
വേണുഗോപാൽ പറഞ്ഞു. കോൺഗ്രസ് ലക്ഷ്യ ലീഡേഴ്സ് സമ്മിറ്റിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സ്ഥാനാർഥി നിർണയത്തിന്റെ ആദ്യഘട്ടമെന്ന നിലയിൽ മധുസൂദൻ മിസ്ത്രി ചെയർപഴ്സനായ സ്ക്രീനിങ് കമ്മിറ്റി പ്രഖ്യാപിച്ചു കഴിഞ്ഞു. സ്ക്രീനിങ് കമ്മിറ്റി അംഗങ്ങൾ ഉടൻ കേരളം സന്ദർശിക്കും.
കേരളത്തിലെ പ്രാദേശിക തിരഞ്ഞെടുപ്പ് സമിതി യോഗം ചേർന്ന് സ്ക്രീനിങ് കമ്മിറ്റിക്ക് മുൻപാകെ നിർദ്ദേശങ്ങൾ സമർപ്പിക്കുകയും ചർച്ചകൾ ആരംഭിക്കുകയും ചെയ്യും.
സാധാരണ രീതിയിൽ നിന്ന് വിപരീതമായി സ്ഥാനാർത്ഥികളെ ഇത്തവണ നേരത്തെ തന്നെ പ്രഖ്യാപിക്കുന്ന സാഹചര്യം ഉണ്ടാകും. നിലവിലെ എംപിമാർ വീണ്ടും മത്സരിക്കണോ വേണ്ടയോ എന്നത് സംബന്ധിച്ച കാര്യങ്ങൾ തിരഞ്ഞെടുപ്പ് സമിതികളിലും സ്ക്രീനിങ് കമ്മിറ്റികളിലും ചർച്ച ചെയ്യും.
കൂടുതൽ ജാഗ്രതയോടും കരുതലോടും കൂടി പാർട്ടിയുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തി ജനങ്ങളിലേക്ക് എത്താനുള്ള കർമ്മപരിപാടികളാണ് ലീഡർഷിപ് സമ്മിറ്റ് ആവിഷ്കരിച്ചിരിക്കുന്നത്. ശബരിമലയിലെ സ്വർണ കൊള്ളയുമായി ബന്ധപ്പെട്ട് ശക്തമായ തുടർ സമര പരമ്പരകൾക്ക് കോൺഗ്രസ് സംസ്ഥാനത്ത് തുടക്കം കുറിക്കുമെന്നും വേണുഗോപാൽ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

