ബത്തേരി ∙ നിയമസഭാ തിരഞ്ഞെടുപ്പു തന്ത്രങ്ങൾ മെനയാൻ ചേർന്ന ‘ലക്ഷ്യ 2026’ ക്യാംപിൽ ഒറ്റക്കെട്ടായി അണിനിരന്ന് കോൺഗ്രസ്. ദേശീയ, സംസ്ഥാന നേതൃത്വങ്ങളുടെ കർശന നിയന്ത്രണത്തിലും മേൽനോട്ടത്തിലുമായിരുന്നു ക്യാംപ്. വ്യക്തിതാൽപര്യങ്ങൾ, പരാതികൾ തുടങ്ങിയവ പറയാൻ ആരെയും അനുവദിക്കില്ലെന്നും നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ മാത്രമായിരിക്കണം ലക്ഷ്യമെന്നും ദേശീയ സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ഉദ്ഘാടന പ്രസംഗത്തിൽ നിർദേശം നൽകിയിരുന്നു.
അതു കർശനമായി പാലിക്കപ്പെടുന്നുവെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, വർക്കിങ് പ്രസിഡന്റുമാരായ എ.പി.അനിൽകുമാർ, പി.സി.വിഷ്ണുനാഥ്, ഷാഫി പറമ്പിൽ എന്നിവർ ഉറപ്പാക്കി.
മുഖ്യമന്ത്രി പദത്തെക്കുറിച്ചുള്ള ചർച്ചകളും നേതൃത്വം പ്രോത്സാഹിപ്പിച്ചില്ല. ഉദ്ഘാടനച്ചടങ്ങിനു പിന്നാലെ സൗത്ത്, സെൻട്രൽ, നോർത്ത് എന്നിങ്ങനെ ജില്ലകളെ തിരിച്ച് അവിടെ നിന്നുള്ള നേതാക്കൾ മേഖലാതല ചർച്ചയ്ക്കിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിന്റെ അവലോകനം, നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ, എസ്ഐആർ പ്രവർത്തനം, പ്രാദേശികതലത്തിലുള്ള പ്രക്ഷോഭങ്ങൾ തുടങ്ങിയവയിൽ ഊന്നിയായിരിക്കണം ചർച്ചയെന്നു നേതൃത്വം നിർദേശം നൽകി.
അനാവശ്യ ചർച്ചകൾ, തർക്കങ്ങൾ എന്നിവയൊഴിവാക്കാൻ ഇതു സഹായിച്ചു.
ഓരോ മേഖലയുടെയും മേൽനോട്ടം വർക്കിങ് പ്രസിഡന്റുമാരെ ഏൽപിച്ചു. കെ.സുധാകരൻ, പി.ജെ.കുര്യൻ, എം.എം.ഹസൻ, പന്തളം സുധാകരൻ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ പാതിര വരെ നീണ്ട
ചർച്ചകളിൽ സജീവമായി പങ്കെടുത്തു. രാത്രി 12.30നു മുതിർന്ന നേതാക്കൾ രാഷ്ട്രീയകാര്യ സമിതി യോഗത്തിനായി ഒത്തുകൂടി. പുലർച്ചെ ഒന്നര വരെ ഇതു നീണ്ടു.
ചർച്ചകളിൽ ഉരുത്തിരിഞ്ഞ ആശയങ്ങൾ ക്രോഡീകരിച്ചുള്ള 100 ദിന കർമപദ്ധതി കെപിസിസി പ്രസിഡന്റ് അവതരിപ്പിച്ചു. തിരഞ്ഞെടുപ്പു വിജയം ആഘോഷിക്കാൻ അടുത്ത ജൂണിൽ ഇവിടെ വീണ്ടും ചേരാമെന്ന് ആശംസിച്ചാണു നേതാക്കൾ പിരിഞ്ഞത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

