ബത്തേരി ∙ ലൈംഗിക പീഡനക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ മുത്തങ്ങയും ഒളിയിടമാക്കിയെന്ന അഭ്യൂഹത്തെത്തുടർന്ന് ജില്ലയിൽ പൊലീസ് പുലർത്തിയതു കനത്ത ജാഗ്രത. പലയിടത്തും വാഹനപരിശോധനയും ശക്തമാക്കിയിരുന്നു. ബെംഗളൂരുവിലായിരുന്ന രാഹുൽ മാങ്കൂട്ടത്തിൽ 3ന് വൈകിട്ട് മുത്തങ്ങയിലെത്തി വയനാടിനു പുറത്തുള്ള സുഹൃത്തിന്റെ സങ്കേതത്തിൽ താമസിക്കുകയും ഇന്നലെ വൈകിട്ടോടെ മറ്റൊരിടത്തേക്ക് പോയെന്നുമാണു പൊലീസിനു വിവരം ലഭിച്ചത്.
ബെംഗളൂരുവിലും മൈസൂരുവിലും മലയാളിയായ കോൺഗ്രസ് നേതാവിന്റെ സഹായത്താലാണ് ഒളിവിൽ കഴിഞ്ഞതെന്നും അഭ്യൂഹമുണ്ടായി. കർണാടക അതിർത്തി കടന്ന് മുത്തങ്ങയിലെത്തിയ രാഹുൽ ഉൾഗ്രാമത്തിലെ താമസ സ്ഥലത്താണ് കഴിഞ്ഞതെന്നും പറയപ്പെടുന്നു.
ഇന്നലെ കോഴിക്കോടോ തൃശൂരോ എത്തി കോടതിയിൽ കീഴടങ്ങാൻ ആലോചിച്ചെങ്കിലും പൊലീസിന്റെ നിരീക്ഷണം ശക്തമായതിനാൽ നടന്നില്ലെന്നും വയനാട്ടിലെ വിവിധ ടൗണുകളിൽ തമ്പടിച്ച മാധ്യമ പ്രവർത്തകരുടെ കണ്ണുവെട്ടിച്ച് ഹൈവേയിലേക്കെത്താൻ കഴിഞ്ഞില്ലെന്നും പറയുന്നു.തുടർന്ന് വൈകിട്ട് കോടതി ജാമ്യം നിഷേധിക്കുകയും പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെടുകയും ചെയ്തതോടെ മറ്റൊരിടത്തേക്ക് നീങ്ങിയെന്നാണ് വിവരം.
എന്നാൽ, ഇതിലൊന്നും പൊലീസ് ഔദ്യോഗിക സ്ഥിരീകരണം നൽകിയില്ല. അതിനിടെ കാസർകോട് അതിർത്തി ഹോസ്ദുർഗിൽ രാഹുൽ എത്തിയെന്ന വാർത്തയും പരന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

