പുൽപള്ളി ∙ മഴയാരംഭത്തിൽ അടച്ചിട്ട കുറുവ ദ്വീപിലെ ജീവനക്കാർക്ക് ഇത്തവണ പട്ടിണിയോണം.
പാക്കം–കുറുവ വനസംരക്ഷണ സമിതിയിലെ 9 സ്ത്രീകളും 31 പുരുഷന്മാരുമടങ്ങുന്ന 40 ഗോത്രകുടുംബങ്ങളുടെ ഏക വരുമാനമാർഗം കുറുവയിലെ ജോലിയാണ്. ഇക്കൊല്ലം മഴ നീണ്ടതോടെ കുറുവ തുറക്കാനും കഴിയുന്നില്ല. വനംവകുപ്പിലെ ദിവസവേതന ജീവനക്കാരായതിനാൽ മറ്റു സഹായവും ഇവർക്കില്ല.
വനംവാച്ചർ പോളിനെ കാട്ടാന ആക്രമിച്ചു കൊന്ന ശേഷം അടച്ചിട്ട കുറുവദ്വീപ് ഒട്ടേറെ നിബന്ധനകളോടെ കോടതി ഇടപെടലിലൂടെയാണ് കഴിഞ്ഞ ഒക്ടോബർ 15നു തുറന്നത്.
മേയിൽ ഏതാനുംദിവസം തുറന്നശേഷം ജൂൺ 10ന് അടച്ചു. അന്നുമുതൽ ജീവനക്കാർക്ക് പണിയൊന്നുമില്ല. ആന കാവലിന് ചിലർക്ക് ഏതാനും ദിവസങ്ങളിൽ പണി കിട്ടി.
ഇപ്പോൾ അതിനും വിളിക്കാറില്ല.
വനം ജീവനക്കാരെന്ന മേൽവിലാസമുള്ളതിനാൽ പുറത്താരും ഇവരെ മറ്റു ജോലിക്ക് വിളിക്കാറുമില്ല. വരുമാന മാർഗമൊന്നുമില്ലാതെ വലയുകയാണെന്ന് ജീവനക്കാർ പറയുന്നു. മഴ ശക്തമായതിനാൻ തുറക്കാനായില്ല.
പുഴ കടക്കാൻ ഉപയോഗിക്കുന്ന ചങ്ങാടങ്ങളും മറ്റും പൂട്ടിക്കെട്ടിയിരിക്കുകയാണ്. മാസങ്ങളോളം മഴ തുടർന്നതോടെ ദ്വീപും പരിസരങ്ങളും കാടും ചെളിയും നിറഞ്ഞു.
പുഴയോരത്തേക്ക് നടന്നുപോകാനും പ്രയാസം. മാസങ്ങളോളം പട്ടിണിയിലായ കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റ് നൽകാൻ പോലും വനംവകുപ്പ് തയാറാകുന്നില്ല. ജില്ലയിൽ വന്യജീവി ഡിവിഷനിൽ ദിവസവേതന ജീവനക്കാർക്ക് ഓണക്കിറ്റ് നൽകിയിരുന്നു.
എന്നാൽ, സൗത്ത് വയനാട് ഡിവിഷനിൻ ഒന്നുമില്ല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]