മാനന്തവാടി ∙ തോൽപെട്ടി വൈൽഡ് ലൈഫ് ഡിവിഷൻ ബേഗൂർ ഓഫിസ് പരിസരത്ത് വനമധ്യത്തിൽ ഒരുക്കിയ ചിത്രശലഭോദ്യാനം തോൽപെട്ടി അസി.വാർഡൻ ഷിബുക്കുട്ടൻ തൈ നട്ട് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ബിഎംസി കൺവീനർ ടി.സി.ജോസഫ് അധ്യക്ഷത വഹിച്ചു. ഫേൺസ് എന്ന പരിസ്ഥിതി സംഘടനയാണ് തൈകൾ സ്പോൺസർ ചെയ്തത്. കാട്ടിക്കുളം ജിഎച്ച്എസ്എസിലെ എസ്പിസി കെഡറ്റുകളും ഫോറസ്റ്റ് ജീവനക്കാരും പങ്കെടുത്തു. എസിപിഒ സിനി വർഗീസ്, സിപിഒ ജോയ് അലക്സാണ്ടർ, എസ്പിസി കെഡറ്റ് അനയ് ശ്രീജിത്ത് എന്നിവർ പ്രസംഗിച്ചു. ചിത്രശലഭങ്ങളുടെ ജീവിത ചംക്രമണം വിവരിക്കുന്ന ദൃശ്യങ്ങൾ സഹിതം നടത്തിയ ക്ലാസിന് ഫേൺസ് ഭാരവാഹികളായ പി.എ.അജയൻ, പി.എ.അരുൺ എന്നിവർ നേതൃത്വം നൽകി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]