കോളേരി ∙ പൊതുവായ ഒരു ആവശ്യം വന്നാൽ കോളേരിക്കാർ ആരുടെയും സഹായം കാത്ത് നിൽക്കാറില്ല എന്നതിന് തെളിവാണ് പൂട്ടി പോകാൻ ഇരുന്ന ബ്രാഞ്ച് പോസ്റ്റ് ഓഫിസ് പുതിയ കെട്ടിടത്തിൽ ഇന്നലെ മുതൽ പ്രവർത്തനം ആരംഭിച്ചതിനു പിന്നിൽ. നാട്ടുകാരുടെ ജനകീയ കൂട്ടായ്മയിലാണ് കോളേരിയിലെ പോസ്റ്റ് ഓഫിസ് ഇന്നലെ മുതൽ പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചത്.കോളേരി എൽപി സ്കൂളിനോട് ചേർന്ന് പതിറ്റാണ്ടുകളായി പ്രവർത്തിച്ചിരുന്ന പഴയ പോസ്റ്റ് ഓഫിസ് കെട്ടിടം അൺഫിറ്റാണെന്ന് കണ്ട് ഉടൻ മാറ്റി സ്ഥാപിക്കാൻ അധികൃതർ ഉത്തരവിട്ടിരുന്നു. എന്നാൽ തുച്ഛ വാടകയ്ക്ക് കെട്ടിടം നൽകാൻ ആരും തയാറായില്ല.
ഇതോടെ പോസ്റ്റ് ഓഫിസ് നഷ്ടപ്പെടുന്ന ഘട്ടം വന്നപ്പോഴാണ് കെ.ജി. സിബിന്റെ നേതൃത്വത്തിൽ നാട്ടുകാർ രംഗത്തിറങ്ങിയത്.
ടൗണിൽ അമ്പലത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ പോസ്റ്റ് ഓഫിസ് പ്രവർത്തിക്കാൻ ആവശ്യമായ സൗകര്യങ്ങൾ നാട്ടുകാർ ഒരുക്കി. നാട്ടുകാരുടെ ഒത്തൊരുമയിലൂടെ കോളേരിയിൽ പോസ്റ്റ് ഓഫിസിന് മാത്രമല്ല പുതുജന്മം ഉണ്ടായിട്ടുള്ളത്.
ടൗണിലെ ബസ് കാത്തിരിപ്പു കേന്ദ്രവും വഴിവിളക്കും കോളേരി – ഇരുളം റോഡിൽ നരസി പുഴയ്ക്കു കുറുകെ പാലം നിർമിച്ചതും നാട്ടുകാരുടെ ഒത്തൊരുമ ഒന്നുകൊണ്ടു മാത്രമാണ്. പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ച പോസ്റ്റ് ഓഫിസ് കെട്ടിടം ഐ.സി.ബാലകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
കെ.ജി.സിബിൻ അധ്യക്ഷത വഹിച്ചു. പൂതാടി പഞ്ചായത്ത് പ്രസിഡന്റ് മിനി പ്രകാശൻ, ഇ.മോഹനൻ, കെ.സുധി, കണ്ണൻ, പി.പ്രഭാകരൻ, സിജീഷ് കോളേരി എന്നിവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]