മാനന്തവാടി ∙ കുണ്ടും കുഴിയും നിറഞ്ഞ് കാൽനട യാത്ര പോലും ദുഷ്കരമായി മാറിയ നഗരസഭാ പരിധിയിലെ ചെറ്റപ്പാലം–വള്ളിയൂർക്കാവ് ബൈപാസ് റോഡിനോട് വർഷങ്ങളായി അധികൃതർ തുടരുന്ന അനാസ്ഥയ്ക്കെതിരെ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ സിപിഎം റോഡ് ഉപരോധിച്ചു.റോഡിൽ വാഴ നട്ടും പ്രതിഷേധിച്ചു.
മാനന്തവാടി താലൂക്കിലെ ഏറ്റവും പ്രധാന റോഡായ ഇതിലൂടെ നിത്യേന ഒട്ടേറെ വാഹനങ്ങളാണ് കടന്നു പോകുന്നത്. കർണാടക ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾക്ക് മാനന്തവാടി നഗരത്തിൽ പ്രവേശിക്കാതെ കൽപറ്റ, ബത്തേരി ഭാഗങ്ങളിലേക്കും വള്ളിയൂർക്കാവ് ക്ഷേത്രത്തിലേക്കുമുള്ള എളുപ്പ മാർഗം കൂടിയാണ് ഇത്.
മാസങ്ങൾക്കു മുൻപ് 10 ലക്ഷം രൂപ ചെലവഴിച്ച് അറ്റകുറ്റപ്പണികൾ നടത്തിയെങ്കിലും ദിവസങ്ങൾക്ക് ഉള്ളിൽ വീണ്ടും തകരുകയായിരുന്നു. ഉപരോധ സമരം സിപിഎം ഏരിയ സെക്രട്ടറി പി.ടി.ബിജു ഉദ്ഘാടനം ചെയ്തു. നഗരസഭാ കൗൺസിലർ സിനി ബാബു അധ്യക്ഷത വഹിച്ചു.
എം.ആർ.രജനീഷ്, ഗോകുൽ ഗോപിനാഥ്, തങ്കമണി, കെ.സി.സുനിൽകുമാർ, കെ.കെ.റെജി, ഗിരിജ ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]