പനമരം ∙ പൂക്കളം ഒരുക്കാൻ ചെറുകാട്ടൂരിൽ ചെണ്ടുമല്ലി പൂക്കൾ കൃഷിയിറക്കി കൃഷിക്കൂട്ടം വനിതാ കൂട്ടായ്മ. പൂക്കൾക്കായി ഇതര സംസ്ഥാനത്തെ ആശ്രയിക്കേണ്ട അവസ്ഥ തുടരുന്ന സാഹചര്യത്തിന് മാറ്റം വരുത്തുക ലക്ഷ്യമാക്കിയാണു പൂക്കൃഷി എന്ന ആശയവുമായി രംഗത്തിറങ്ങിയത് എന്ന് അംഗങ്ങൾ പറയുന്നു.
ഈ ആശയത്തിനു പിന്തുണയുമായി പനമരം ബ്ലോക്ക് പഞ്ചായത്തും രംഗത്തു വന്നു. കൃഷിക്കായി 3 ഏക്കർ സ്ഥലം ഒരുക്കിയപ്പോൾ ബ്ലോക്ക് പഞ്ചായത്ത് സബ്സിഡി നൽകി.
കർണാടകയിൽ നിന്നു ചെണ്ടുമല്ലി തൈ കൊണ്ടുവന്നാണു കൃഷി ആരംഭിച്ചത്.
കിലോയ്ക്ക് 60 രൂപ മുതലാണ് വില. കോഴിക്കോട്, തൃശൂർ ജില്ലകളിലേക്കാണ് ഇവിടെ നിന്നു പൂക്കൾ കയറ്റി അയയ്ക്കുന്നത്. പനമരം ബ്ലോക്കിന്റെ ഓണച്ചന്തയിലും കൃഷിക്കൂട്ടത്തിന്റെ പൂക്കൾ വിൽപനയ്ക്കായി ഉണ്ട്. ബീന സണ്ണി, റെജീന ജോസഫ്, രാജി ജോൺസൺ, അന്നക്കുട്ടി മൂലക്കര, ചിന്നമ്മ മാങ്ങാപ്പറമ്പിൽ എന്നിവരാണു കൃഷിക്കൂട്ടത്തിനു നേതൃത്വം നൽകുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]