കമ്പളക്കാട് ∙ കണിയാമ്പറ്റ, മുട്ടിൽ പഞ്ചായത്തുകളിലൂടെ കടന്നുപോകുന്നതും മുട്ടിൽ, കമ്പളക്കാട് പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതുമായ ചിലഞ്ഞിച്ചാൽ – പാറയ്ക്കൽ റോഡിലൂടെ സഞ്ചരിക്കണമെങ്കിൽ തോണി കൂടി കരുതേണ്ട അവസ്ഥ.
റോഡു നീളെയുള്ള കുഴികളിൽ പലതും വലിയ കുളങ്ങൾക്ക് സമാനമായ രീതിയിലാണ്.
ജില്ലാ പഞ്ചായത്തിന് കീഴിലുള്ള ഈ റോഡ് ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യത്തിൽ നടപടിയില്ല. നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡിനോടാണ് അവഗണന തുടരുന്നത്.
റോഡു കടന്നുപോകുന്ന ഭാഗത്തെ അങ്ങാടികളിലെ കുഴികളിൽ വീണാൽ വരെ നടുവൊടിയുന്ന അവസ്ഥയാണ്.
കമ്പളക്കാട് നിന്ന് ചിലഞ്ഞിച്ചാൽ വഴി മുട്ടിലിൽ എത്തിച്ചേരുന്ന ഈ ബൈപാസ് റോഡ് വീതി കൂട്ടണമെന്ന ആവശ്യത്തിനും ഏറെ പഴക്കമുണ്ട്. വീതിക്കുറവു മൂലം രണ്ടു വാഹനങ്ങൾക്ക് ഒരേസമയം കടന്നുപോകാൻ കഴിയാത്തതിനാൽ സ്കൂൾ ബസുകൾ ഉൾപ്പെടെ പലപ്പോഴും ഗതാഗത കുരുക്കിൽ പെടുന്നതും പതിവാണ്.
മഴവെള്ളം ഒഴുകിപ്പോകാനുള്ള ഓടകൾ നിർമിക്കാത്തതിനാൽ മഴക്കാലമായാൽ മഴവെള്ളം കെട്ടിക്കിടന്ന് റോഡ് തകരുന്നു. ഈ റോഡ് നവീകരിക്കാൻ കഴിയുന്നില്ലെങ്കിൽ അനുബന്ധ പ്രവൃത്തികൾക്കായി പൊതുമരാമത്തിനു കൈമാറണമെന്നാണു നാട്ടുകാരുടെ ആവശ്യം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

