
ഉദയ, അസ്തമയ കാഴ്ചകളെല്ലാം ഭംഗിയോടെ ആസ്വദിക്കാം; മനംകവര്ന്ന് മഞ്ഞപ്പാറ വ്യൂ പോയിന്റ്
അമ്പലവയൽ ∙ മഞ്ഞപ്പാറ വ്യൂ പോയിന്റ് വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റണമെന്ന ആവശ്യം ശക്തമാകുന്നു. ഏറെ സഞ്ചാരികളെത്തുന്ന പ്രദേശത്ത് അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ല. അറിഞ്ഞും കേട്ടും മറ്റുമായി എത്തുന്നവരാണ് ഏറെയും.
ഉപയോഗിക്കാത്ത ക്വാറികളുടെയും കുളങ്ങളുടെയും നടുവിലായി ആർക്കും കയറിയെത്താവുന്ന പാറയുടെ മുകളിൽ നിന്ന് അസ്തമയ, ഉദയ കാഴ്ചകളെല്ലാം ഭംഗിയോടെ ആസ്വദിക്കാം. ഒപ്പം കാരാപ്പുഴ ഡാം റിസർവോയറിന്റെ ഭംഗിയുള്ള കാഴ്ചയുമുണ്ട്.
മഞ്ഞപ്പാറയിൽ നിന്നുള്ള കാഴ്ചകൾ.
വൈകുന്നേരങ്ങളിൽ നല്ല കാറ്റുമുള്ള ഇവിടേക്ക് ഏറെ പേരെത്തുന്നുണ്ട്.
അവധി ദിവസങ്ങളിലെല്ലാം തിരക്ക് ഇരട്ടിയാകും. അമ്പലവയൽ ടൗണിനോട് ഏറെ അടുത്തുള്ള പ്രദേശമായതിനാൽ വേഗത്തിൽ പ്രദേശത്തേക്ക് എത്താനുമാകും.മുൻപ് ക്വാറികൾ പ്രവർത്തിച്ചിരുന്ന പ്രദേശത്ത് വർഷങ്ങളായി ഒരു പ്രവർത്തനവുമില്ല.
റവന്യു വകുപ്പിന്റെ സ്ഥലത്താണു പ്രദേശമുള്ളത്. പാറ പൊട്ടിച്ചെടുത്തതിനു പിന്നാലെ രൂപപ്പെട്ട
ക്വാറിക്കുളങ്ങളും ഉയർന്ന പാറക്കെട്ടുകളുമെല്ലാം ചേർന്നതാണു പ്രദേശം. ഉയരത്തിലുള്ള പാറക്കെട്ടുകളിലിരുന്നാൽ പ്രദേശത്തെ സുന്ദരമായ കാഴ്ചകളെല്ലാം കാണാം. സന്ദർശകർ ഏറിയതോടെയാണു പ്രദേശം വിനോദ സഞ്ചാര കേന്ദ്രമായി മാറ്റാൻ നടപടി വേണമെന്ന ആവശ്യം ഉയരുന്നത്.
അടിസ്ഥാന സൗകര്യങ്ങളും സുരക്ഷ സംവിധാനങ്ങളൊന്നും പ്രദേശത്തില്ല. വ്യൂ പോയിന്റിലേക്കുള്ള റോഡ് അടക്കം ഗതാഗതയോഗ്യമല്ല. കൂടാതെ ക്വാറിക്കുളങ്ങളെല്ലാം ആഴമേറിയതായതിനാൽ അപകട സാധ്യതയുമുണ്ട്.
കുളങ്ങൾക്ക് ചുറ്റും സുരക്ഷ സംവിധാനങ്ങളടക്കം ഒരുക്കണം. ചിലർ പ്രദേശത്ത് മദ്യപാനത്തിനും മറ്റുമായി എത്തുന്നുണ്ട്. ഇതിനെല്ലാം നിയന്ത്രണം വേണമെന്നാണ് ആവശ്യം.
ടൂറിസം വകുപ്പോ ഡിടിപിസിയോ ഏറ്റെടുത്ത് പ്രദേശത്ത് അടിസ്ഥാന സൗകര്യങ്ങളൊരുക്കണമെന്നാണ് ആവശ്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]