
വയനാട് ജില്ലയിൽ ഇന്ന് (04-07-2025); അറിയാൻ, ഓർക്കാൻ
പത്മ പുരസ്കാരം
കൽപറ്റ ∙ രാജ്യത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. വിവിധ മേഖലകളിൽ മികച്ചതും അസാധാരണവുമായ നേട്ടങ്ങൾ/സേവനം, വിശിഷ്ട
പ്രവർത്തനങ്ങൾ എന്നിവയ്ക്കാണു പുരസ്കാരം. അപേക്ഷകൾ 15ന് അകം സിവിൽ സ്റ്റേഷനിലെ കലക്ടറുടെ ഓഫിസിലോ https://awards.gov.in ഓൺലൈനായോ നൽകാം.
വിവരങ്ങൾ https://padmaawards.gov.in ലഭിക്കും. 04936202251.
വൈദ്യുതി മുടക്കം
വെള്ളമുണ്ട ∙ ഇന്നു പകൽ 8.30–5.
പീച്ചങ്കോട്, ചെങ്ങലേരികുന്ന്. വിദ്യാഭ്യാസ വായ്പ പദ്ധതി
മാനന്തവാടി ∙ സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപറേഷന്റെ മാനന്തവാടി ഉപജില്ലാ ഓഫിസ് പിന്നാക്ക മതന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നു സ്വയംതൊഴിൽ വിദ്യാഭ്യാസ വായ്പ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു.
6282019242
ലൈബ്രേറിയൻ നിയമനം
നൂൽപുഴ ∙ രാജീവ് ഗാന്ധി സ്മാരക ആശ്രമം സ്കൂളിൽ ലൈബ്രേറിയൻ താൽക്കാലിക നിയമനത്തിനു കൂടിക്കാഴ്ച 7നു രാവിലെ 11ന്. 9495073565.
ഇൻസ്ട്രക്ടർ നിയമനം
മാനന്തവാടി ∙ ജില്ലാ ഗവ. എൻജിനീയറിങ് കോളജിൽ ഇലക്ട്രോണിക്സ് ആൻഡ് കമ്യുണിക്കേഷൻ എൻജിനീയറിങ് വിഭാഗത്തിൽ ഇൻസ്ട്രക്ടർ ഗ്രേഡ്-1 തസ്തികയിലേക്കു താൽക്കാലിക നിയമനത്തിനു കൂടിക്കാഴ്ച 11നു രാവിലെ 10ന്.
04935-271261
നിയമനം
കൽപറ്റ ∙ ജില്ലയിലെ ആരോഗ്യ സ്ഥാപനങ്ങളിൽ ആർബിഎസ്കെ നഴ്സ്, ഇൻസ്ട്രക്ടർ ഫോർ യങ് ആൻഡ് ഹിയറിങ് ഇംപയേർഡ്, ഡവലപ്മെന്റൽ തെറപ്പിസ്റ്റ്, മെഡിക്കൽ ഓഫിസർ, ഡെന്റൽ ടെക്നിഷ്യൻ, കൗൺസിലർ താൽക്കാലിക നിയമനം നടത്തുന്നു. 11നു വൈകിട്ട് 5ന് അകം www.arogyakeralam.gov.inൽ ഓൺലൈനായി അപേക്ഷിക്കണം.
04936 202771
ഓഫിസ് കെട്ടിടം മാറ്റി
കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡിന്റെ വയനാട് ജില്ലാ കമ്മിറ്റി ഓഫിസ് കൽപറ്റ പിണങ്ങോട് റോഡിലെ എംഎ കെട്ടിടത്തിലേക്കു മാറ്റിയതായി ചെയർമാൻ അറിയിച്ചു. താലൂക്ക് സമിതി നാളെ
മാനന്തവാടി ∙ താലൂക്ക് വികസന സമിതി യോഗം നാളെ രാവിലെ 10.30നു താലൂക്ക് കോൺഫറൻസ് ഹാളിൽ ചേരും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]