
വയനാട് ജില്ലയിൽ ഇന്ന് (04-06-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അധ്യാപക ഒഴിവ്
ബത്തേരി∙ കുപ്പാടി ഗവ. ഹൈസ്കൂളിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഒഴിവുള്ള യുപിഎസ്ടി, എച്ച്എസ്ടി ഫിസിക്കൽ സയൻസ് എന്നീ താൽക്കാലിക അധ്യാപക തസ്തികകളിലേക്ക് കൂടിക്കാഴ്ച 4ന് രാവിലെ 10നും 11.30നും സ്കൂൾ ഓഫിസിൽ നടക്കും.
യുപിഎസ്ടി ഒഴിവ്
പെരുന്തട്ട ∙ ഗവ. യുപി സ്കൂളിൽ യുപിഎസ്ടി തസ്തികയിൽ താൽക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച നാളെ (5) 2ന് സ്കൂൾ ഓഫിസിൽ. ഉദ്യോഗാർഥികൾ അസ്സൽ രേഖകളുമായി ഹാജരാകണം.
വൈദ്യുതി മുടക്കം
വെള്ളമുണ്ട ∙ ഇന്ന് പകൽ 8–5. മാങ്ങോട്, പുല്ലോറ.