തരുവണ ∙ കക്കടവ് റോഡിനു കുറുകെ സ്ഥാപിച്ച കനാലിന് അടിയിലെ യാത്ര പ്രതിസന്ധിയാകുന്നു. വലുതും ഭാരം കയറ്റിയതും ആയ വാഹനങ്ങൾ കടന്നു പോകാൻ ഇടമില്ലാതായത് ഇവിടെ വൻ പ്രതിസന്ധിയാകുന്നു.
കക്കടവ് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ കനാലാണിത്. കരിങ്ങാരി, പാലയാണ, കൊമ്മയാട് ഭാഗത്തെ കൃഷിയിടങ്ങളിലേക്കു വെള്ളമെത്തിക്കുന്നതിനാണു കനാൽ സ്ഥാപിച്ചത്.
പ്രദേശത്തെ കൃഷിയിടങ്ങളിലേക്കു വിവിധ യന്ത്രങ്ങൾ എത്തിക്കാനും ടൂറിസ്റ്റ് ബസുകൾ കടന്നു പോകാനും കനാൽ തടസ്സമാകുകയാണ്.
വാഹനങ്ങളിൽ എത്തിക്കുന്ന യന്ത്രങ്ങൾ വഴിയിൽ ഇറക്കി വലിച്ചു കൊണ്ടുപോവുകയാണ് ഇപ്പോൾ ചെയ്യുന്നത്. തരുവണ–കക്കടവ് റോഡിൽ ആരംഭിക്കാനിരിക്കുന്ന നവീകരണ പ്രവൃത്തിയിൽ കനാലിന്റെ അടിവശത്ത് റോഡിന്റെ ഉയരം കുറച്ച് ഇവിടെയുള്ള യാത്രാ പ്രതിസന്ധി ഒഴിവാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

