പനമരം ∙ കൽപറ്റ – മാനന്തവാടി പ്രധാന പാതയിലെ സ്ഥിരം അപകടമേഖലകളിൽ ഒന്നായ പച്ചിലക്കാട് വളവിൽ വീണ്ടും വാഹനാപകടം. ഇന്നലെ രാവിലെ എട്ടോടെയാണ് കമ്പളക്കാട് ഭാഗത്തേക്കു പോകുന്ന കാറും മാനന്തവാടി ഭാഗത്തേക്കു പോകുന്ന ലോറിയും തമ്മിൽ കൂട്ടിയിടിച്ചത്. അപകടത്തിൽ ആർക്കും കാര്യമായ പരുക്കില്ലെങ്കിലും കാറിനു കേടുപാടുകൾ സംഭവിച്ചു.
ഒട്ടേറെ പേരുടെ ജീവൻ അപഹരിച്ച അപകടങ്ങൾ നടന്ന പച്ചിലക്കാട് വളവിൽ റോഡ് നവീകരണ പ്രവൃത്തികൾ പൂർത്തീകരിച്ചെങ്കിലും അപകടങ്ങൾക്കു കുറവില്ല.
ഓരോദിവസം കഴിയുന്തോറും ചെറുതും വലുതുമായ അപകടങ്ങൾ വർധിക്കുകയാണ്. കാൽനടയാത്രക്കാർക്ക് വാഹനങ്ങൾ തട്ടി പരുക്കേറ്റ സംഭവങ്ങളുമുണ്ട്.
കൊടും വളവുള്ള ഈ ഭാഗത്ത് എതിരെ വരുന്ന വാഹനങ്ങൾ കാണാൻ കഴിയാത്തതാണ് അപകടങ്ങൾക്ക് കാരണം.
കൂടാതെ വളവിൽ തന്നെയുള്ള പടിക്കാൻവയൽ റോഡിൽ നിന്നു കയറ്റം കയറി വന്നു റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് വാഹനം നിർത്താനുള്ള സംവിധാനം ഒരുക്കാത്തതും അപകട സാധ്യത വർധിപ്പിക്കുന്നു.
എത്രയും പെട്ടെന്ന് ഈ ഭാഗത്ത് അടിക്കടിയുണ്ടാകുന്ന അപകടങ്ങൾ കുറയ്ക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

