പുൽപള്ളി ∙ നാടാകെ ഒഴുകിയെത്തുന്ന സീതാദേവി ലവകുശ ക്ഷേത്രത്തിലെ പ്രധാന ഉത്സവം ഇന്ന്. ക്ഷേത്രത്തിലെ പ്രസാദ ഊട്ട്, താലപ്പൊലി ഘോഷയാത്ര എന്നിവയാണു പ്രധാനം. ജില്ലയ്ക്കു പുറത്തുനിന്നും ആളുകളെത്തുന്ന ഉത്സവമാണിത്.
വെള്ളിയാഴ്ച രാത്രിയിലെ കൊടിയേറ്റു ചടങ്ങു മുതൽ ക്ഷേത്രത്തിലേക്ക് വിശ്വാസികളുടെ പ്രവാഹമാണ്.
ഇന്നു രാവിലെ മുതൽ വിശേഷാൽപൂജകൾ.രാവിലെ 9ന് ചേടാറ്റിൻകാവിൽ ദേവനെ കാണൽ ചടങ്ങ്. 10ന് ചേടാറ്റിൻകാവിൽ നിന്നും പുറക്കാടി ക്ഷേത്രത്തിൽ നിന്നും വാൾ എഴുന്നള്ളിപ്പ്.
10.30 മുതൽ പ്രസാദ ഊട്ട് ആരംഭിക്കും. 11നു പഞ്ചകാന്തകലശ പൂജയും 11.15നു നങ്ങ്യാർകൂത്തും 11.30നു കൊടിപൂജയും.
വൈകിട്ട് മാണ്ടാടൻ ചെട്ടി സമുദായക്കാരുടെ കോൽക്കളി. 7.30ന് ചുറ്റുവിളക്ക്.
11നു പ്രാദേശിക താലംവരവ്. രാത്രി കലാപരിപാടികളും ബാലെയുമുണ്ട്.
പ്രസാദ ഊട്ടിനും താലം വരവിനും ഒരുക്കമായി
പുൽപള്ളി ∙ സീതാദേവി ലവകുശ ക്ഷേത്ര ചുറ്റുവിളക്ക് ആറാട്ട് ഉത്സവത്തിന്റെ ഭാഗമായുള്ള പ്രസാദ ഊട്ട്, വൈകിട്ടത്തെ താലംവരവ് എന്നിവയ്ക്കു വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയെന്ന് ആഘോഷ കമ്മിറ്റി പ്രസിഡന്റ് കെ.ഡി.ഷാജിദാസ് അറിയിച്ചു.
ദേവസ്വം വകയായി നടത്തുന്ന പ്രസാദ ഊട്ട് 10.30ന് ആരംഭിക്കും.
ക്ഷേത്രത്തിന്റെ കിഴക്കേ ഭാഗത്താണ് ഇതിനുള്ള ക്രമീകരണം. ഒരേസമയം 2,000 പേർക്ക് നിൽക്കാവുന്ന രണ്ടു നിരകളാണ് ഏർപ്പെടുത്തുക.
3 കൗണ്ടറുകളിൽ ഭക്ഷണവിതരണം നടത്തും. 3 വരെ ക്യൂവിലുള്ളവർക്കു പ്രസാദം നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു.
വൈകുന്നേരം ഗ്രാമങ്ങളിൽ നിന്നാരംഭിക്കുന്ന പ്രാദേശിക താലങ്ങൾ 8 മണിക്ക് ജഡയറ്റകാവിൽ സംഗമിച്ചു നഗരപ്രദക്ഷിണം നടത്തി 9ന് ക്ഷേത്രത്തിൽ എത്തിച്ചേരും. പുൽപള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിലെ 18 കേന്ദ്രങ്ങളിൽ നിന്നാരംഭിക്കുന്ന താലപ്പൊലി ഘോഷയാത്രയിൽ ആയിരങ്ങൾ അണിനിരക്കും.
വാദ്യമേളങ്ങളുടെയും നിശ്ചലദൃശ്യങ്ങളുടെയും അകമ്പടിയോടെയുള്ള താലംവരവ് കാണാനും നാടൊന്നിച്ചെത്തും.
പുൽപള്ളിയിൽ ഗതാഗത നിയന്ത്രണം
സീതാദേവി ലവകുശക്ഷേത്ര ഉത്സവത്തിലെ താലപ്പൊലി ഘോഷ യാത്രയുമായി ബന്ധപ്പെട്ട് ഇന്ന് ടൗണിൽ ഗതാഗത നിയന്ത്രണം. ഇന്നു 5മുതൽ ബത്തേരി ഭാഗത്തുനിന്നു പുൽപള്ളിക്കും തിരിച്ചുമുള്ള വാഹനങ്ങൾ താന്നിത്തെരുവ്–ഷെഡ് വഴി പോകണം.പെരിക്കല്ലൂർ, മുള്ളൻകൊല്ലി ഭാഗത്തു നിന്നുവരുന്ന വാഹനങ്ങൾ താന്നിത്തെരുവ് വഴി പോകണം.
മാനന്തവാടി ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ വടാനക്കവല വഴി പോകണം. വൈകുന്നേരം 4 മുതൽ ടൗണിന്റെ ഇരുഭാഗത്തും വാഹനങ്ങൾ പാർക്ക് ചെയ്യാനും പാടില്ല.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

