വെള്ളമുണ്ട ∙ മൊതക്കര പാലം പണി വേഗത്തിലാക്കണമെന്നു നാട്ടുകാർ.
നവീകരണം പൂർത്തിയായ വെള്ളമുണ്ട–മൊതക്കര–തോട്ടോളിപ്പടി റോഡിലാണ് ഈ പാലമുള്ളത്. 5 വർഷത്തെ കാത്തിരിപ്പിനും ദുരിതത്തിനും ശേഷമാണ് റോഡ് പണി പൂർത്തിയായത്.
എന്നാൽ റോഡ് പണിയുടെ ഭാഗമായി പാലം പൊളിച്ചു പണിയാൻ പദ്ധതിയുണ്ടായിരുന്നെങ്കിലും വിവിധ കാരണങ്ങളാൽ പ്രവൃത്തി വൈകുകയായിരുന്നു. നിലവിൽ പഴയ പാലം പൊളിക്കുന്ന ജോലികളാണു നടക്കുന്നത്.
എന്നാൽ നാമ മാത്രമായ തൊഴിലാളികൾ മാത്രമാണ് ജോലി ചെയ്യുന്നതെന്നും റോഡ് പണിയുടെ അതേ ഗതികേട് പാലത്തിനും സംഭവിക്കും എന്ന ആശങ്കയിലാണു നാട്ടുകാർ.
തോട്ടിൽ പൈപ്പ് സ്ഥാപിച്ചു നിർമിച്ച താൽക്കാലിക പാലമാണ് ഇപ്പോൾ യാത്രയ്ക്ക് ഉപയോഗിക്കുന്നത്. ചെറിയ മഴ പെയ്താൽ പോലും വെള്ളം നിറയുന്ന തോടായതിനാൽ പ്രവൃത്തി അനന്തമായി നീണ്ടുപോയാൽ പ്രദേശവാസികളുടെ യാത്രാ സൗകര്യം വഴി മുട്ടും.
പാലം നിർമാണം പൂർത്തിയായാൽ മാത്രമേ നവീകരണം പൂർത്തിയായ റോഡിന്റെ ഗുണം പൂർണമായി ലഭിക്കുകയുള്ളൂ. റോഡ് ടാറിങ് കഴിഞ്ഞതോടെ 5 വർഷമായി മുടങ്ങിക്കിടന്ന കെഎസ്ആർടിസി ബസിന്റെ നാരോക്കടവ് റൂട്ടിലെ സർവീസ് പുനരാരംഭിച്ചിട്ടുണ്ട്. എന്നാൽ കോഴിക്കോട് ഭാഗത്തേക്ക് അടക്കം ദീർഘദൂര ബസ് സർവീസ് വേണമെന്ന നാട്ടുകാരുടെ ആവശ്യം പരിഹരിക്കണമെങ്കിലും ഈ പാലം യാഥാർഥ്യമാകണം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

