ഗൂഡല്ലൂർ ∙ നീലഗിരി ജില്ലയിലെ ഊട്ടി, കൂനൂർ, കോത്തഗിരി, കുന്താ ഭാഗങ്ങളിൽ കനത്ത മഴ പെയ്തു. കഴിഞ്ഞ ആഴ്ചകളിൽ ഈ പ്രദേശങ്ങളിൽ രൂക്ഷമായ മഞ്ഞു വീഴ്ച്ചയായിരുന്നു.
ഈ ഭാഗങ്ങളിൽ മഴ പെയ്തതോടെ മഞ്ഞു വീഴ്ചയ്ക്കു ശമനമായി. ഗൂഡല്ലൂർ, പന്തല്ലൂർ താലൂക്കുകളിൽ അന്തരീക്ഷം മൂടിക്കെട്ടിയ നിലയിലായിരുന്നു. ഊട്ടിയിൽ പല ഭാഗത്തും വെള്ളം കയറി.
മഴ പെയ്തതോടെ ഈ പ്രദേശങ്ങളിലെ തണുപ്പ് കുറഞ്ഞു. മഞ്ഞു വീഴ്ച കാർഷിക മേഖലയിൽ കനത്തനാശം വിതച്ചിരുന്നു. മഞ്ഞ് വീണ് തേയില ചെടികൾ ഉണങ്ങി പോയി പച്ചക്കറി കൃഷിയും വ്യാപകമായി ഉണങ്ങി നശിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

