കൽപറ്റ ∙ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി എൽസ്റ്റൺ എസ്റ്റേറ്റിൽ നിർമിക്കുന്ന ടൗൺഷിപ്പിൽ 237 വീടുകളുടെ കോൺക്രീറ്റിങ് പൂർത്തിയായി. 5 സോണുകളിലായി 510 വീടുകളുടെ നിർമാണമാണ് പുരോഗമിക്കുന്നത്.
ഫെബ്രുവരിയിൽ 300 വീടുകൾ ഉപഭോക്താക്കൾക്ക് കൈമാറുമെന്നാണ് അധ്കൃതർ പറയുന്നത്. 1500 തൊഴിലാളികളാണ് ടൗൺഷിപ്പിൽ രാപകൽ പ്രവർത്തിക്കുന്നത്.
ടൗൺഷിപ്പിലൂടെ കടന്നുപോകുന്ന കെഎസ്ഇബിയുടെ വിതരണ ലൈൻ മാറ്റി സ്ഥാപിക്കുകയും 110 കെവി ലൈനിനായി 4 പ്രധാന ടവറുകൾ നിർദിഷ്ട ടൗൺഷിപ് ഭൂമിയിൽ സ്ഥാപിക്കുകയും ചെയ്തു.
ടൗൺഷിപ്പിലേക്കുള്ള റോഡ് നിർമാണങ്ങളും വേഗത്തിൽ പുരോഗമിക്കുകയാണ്.
3 ഘട്ടങ്ങളായാണ് റോഡ് നിർമാണം. 12.65 മീറ്റർ വീതിയിലുള്ള പ്രധാന പാതയ്ക്ക് 1,100 മീറ്റർ ദൈർഘ്യമാണുള്ളത്.
9.5 മീറ്റർ വീതിയിൽ നിർമിക്കുന്ന റോഡ് 2.770 കിലോമീറ്ററാണുണ്ടാവുക. ടൗൺഷിപ്പിലെ വിവിധ സോണുകളെ ബന്ധിപ്പിക്കുന്ന പ്രധാന പാതകളാണിത്.
ഇട റോഡുകൾക്ക് 5.8 മീറ്ററാണ് വീതി.
7.553 കിലോമീറ്റർ ദൈർഘ്യത്തിലാണ് ഇട റോഡുകൾ നിർമിക്കുന്നത്.
താമസ സ്ഥലങ്ങളിലേക്കുള്ള പ്രവേശനം ഈ റോഡുകളിലൂടെയായിരിക്കും. പ്രധാന പാതയുടെ 490 മീറ്ററും 2–ാം ഘട്ടത്തിലെ പാതയുടെ 906 മീറ്ററും നിലവിൽ നിർമിച്ചു.
പ്രധാന റോഡിൽ ഇലക്ട്രിക്കൽ ഡക്ട് നിർമാണവും സൈഡ് ഡ്രെയിൻ നിർമാണവും പുരോഗമിക്കുകയാണ്. ആകെ 11.423 കിലോമീറ്റർ റോഡുകളാണ് ടൗൺഷിപ്പിൽ നിർമിക്കുക.
9 ലക്ഷം ലീറ്റർ ശേഷിയിൽ നിർമിക്കുന്ന കുടിവെള്ള സംഭരണി, സുവിജ് ട്രീറ്റ്മെന്റ് പ്ലാന്റ്, ഓവുചാലുകൾ എന്നിവയുടെ നിർമാണങ്ങളും പുരോഗമിക്കുകയാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

