മാനന്തവാടി ∙ ചെങ്കോട്ടയായ തിരുനെല്ലി പഞ്ചായത്തിൽ സിപിഎം–സിപിഐ തർക്കത്തിന് ശമനമായില്ല. സിപിഎം ജില്ലാ സെക്രട്ടറി കെ.റഫീഖ് പ്രകാശനം ചെയ്ത എൽഡിഎഫ് പഞ്ചായത്ത് പ്രകടന പത്രികയിലെ സ്ഥാനാർഥി ലിസ്റ്റിൽ വാർഡ് 9 ചേലൂർ ഒഴിവാക്കി. വാർഡ് 8 ബാവലി കഴിഞ്ഞാൽ പ്രകടന പത്രികയിലെ സ്ഥാനാർഥി ലിസ്റ്റിൽ ഉള്ളത് വാർഡ് 10 കാട്ടിക്കുളമാണ്.
വാർഡ് 9ൽ സിപിഐ സ്ഥാനാർഥിയാണ് ജനവിധി തേടുന്നത്. എന്നാൽ ഇവരുടെ പേരോ ഫോട്ടോയോ ഉൾപ്പെടുത്തിയിട്ടില്ല.
19 വാർഡുകളുള്ള തിരുനെല്ലിയിലെ മറ്റ് 18 സ്ഥാനാർഥികളുടെയും പേരും ഫോട്ടോയും പ്രകടന പത്രികയിലുണ്ട്. വാർഡ് 9 ചേലൂരിൽ സിപിഐയുടെ പ്രതിനിധി ഷീജ ബേബിയാണ് മത്സരിക്കുന്നത്.അരിവാൾ നെൽകതിർ ചിഹ്നത്തിൽ. എന്നാൽ പ്രാദേശിക സിപിഎം നേതൃത്വം പുഷ്പയ്ക്കാണ് പിൻതുണ നൽകുന്നത്. എൽഡിഎഫ് ബ്ലോക്ക് ജില്ലാ സ്ഥാനാർഥികളുടെ പര്യടനത്തിലും ചേലൂർ വാർഡിനെ ഒഴിവാക്കിയിരുന്നു.
പ്രകടന പത്രിക പ്രകാശന ചടങ്ങിലും എൽഡിഎഫ് കാട്ടിക്കുളത്ത് നടത്തിയ തിരഞ്ഞെടുപ്പ് റാലിയിലും സിപിഐ പ്രതിനിധികൾ പങ്കെടുത്തില്ല. മുൻപ് പഞ്ചായത്ത് അംഗമായ വാസന്തിയാണ് ഇൗ വാർഡിലെ യുഡിഎഫ് സ്ഥാനാർഥി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

