കൽപറ്റ ∙ കേന്ദ്ര ആരോഗ്യ മന്ത്രാലയം അംഗീകാരം നൽകിയ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ അതിവേഗം നടപടികൾ പൂർത്തീകരിച്ച് വയനാട് മെഡിക്കൽ കോളജ് പ്രവർത്തനക്ഷമമാക്കണമെന്ന് പ്രിയങ്ക ഗാന്ധി എംപി. ഒട്ടേറെ ശ്രമങ്ങൾക്കൊടുവിൽ വയനാട് മെഡിക്കൽ കോളജ് യഥാർഥ്യമാവുന്നത് സന്തോഷകരമാണ്.
ലക്ഷക്കണക്കിന് വയനാട്ടുകാരുടെ ആവശ്യമാണ് യാഥാർഥ്യമായത്. കൂട്ടായ പരിശ്രമമാണ് ഉണ്ടായത്.
രാഹുൽ ഗാന്ധി ഉൾപ്പെടെ ഇതിന്റെ നടപടികൾ വേഗത്തിലാക്കാൻ നടത്തിയ ശ്രമങ്ങളാണ് ഫലം കണ്ടിരിക്കുന്നതെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
വയനാടിന് ശക്തമായ ആരോഗ്യ പരിരക്ഷ ഉറപ്പാക്കാൻ കഴിയുന്ന ഈ നേട്ടത്തിന് വേണ്ടി പ്രവർത്തിച്ച എല്ലാവരോടും നന്ദി അറിയിക്കുന്നുവെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. വയനാട്ടിലെ ആരോഗ്യരംഗത്ത് കേന്ദ്ര ആരോഗ്യ മന്ത്രിയുടെ ഇടപെടലും വയനാട് മെഡിക്കൽ കോളജ് എത്രയും പെട്ടെന്ന് പൂർണ സജ്ജമാക്കണമെന്നും ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി, എംപിമാരായ ഷാഫി പറമ്പിൽ, ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ് എന്നിവരോടൊപ്പം ഓഗസ്റ്റ് 21ന് കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി.നഡ്ഡയെ കണ്ടിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]