ഗൂഡല്ലൂർ∙ റോഡിൽ കാട്ടാന ചരിഞ്ഞു; വാഹന ഗതാഗതം 3 മണിക്കൂർ മുടങ്ങി. മുതുമല കടുവ സങ്കേതത്തിലെ തെപ്പക്കാട് നിന്നു മസിനഗുഡിയിലേക്ക് പോകുന്ന റോഡിലാണു കാട്ടാന ചരിഞ്ഞത്.
50 വയസ്സുള്ള മോഴയാണ് ചരിഞ്ഞത്. രാവിലെ 5നു വനം വകുപ്പ് ജീവനക്കാരാണ് കാട്ടാന റോഡിൽ ചരിഞ്ഞ വിവരം അറിയുന്നത്.
രാത്രി 9 മുതൽ രാവിലെ 6 വരെ രാത്രി ഗതാഗതം നിരോധിച്ച റോഡിലാണു കാട്ടാനയുടെ ജഡം കണ്ടെത്തിയത്.
വനം വകുപ്പ് ജീവനക്കാർ മണ്ണുമാന്തിയുടെ സഹായത്തോടെ ജഡം കാട്ടിലേക്ക് മാറ്റിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. സഞ്ചാരികളടക്കം ഒട്ടേറെ യാത്രക്കാർ വഴിയിൽ കുടുങ്ങി.
മസിനഗുഡിയിലും പരിസര ഗ്രാമങ്ങളിലും റേഷൻ കടകൾ തകർത്ത് അരി തിന്ന കാട്ടാനയാണിത്. പോസ്റ്റ്മോർട്ടം പൂർത്തിയായാലേ മരണകാരണം വ്യക്തമാകൂ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]