ഓണം മെഗാ ഫെസ്റ്റിവൽ ഇന്നു മുതൽ
കൽപറ്റ ∙ സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ സഹായത്തോടെ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ജില്ലാ ഭരണകൂടവും ത്രിതല പഞ്ചായത്ത് സ്ഥാപനങ്ങളും ചേർന്ന് സംഘടിപ്പിക്കുന്ന ഓണം മെഗാ ഫെസ്റ്റിവൽ ഇന്ന് ആരംഭിക്കും. 9 വരെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലാണു പരിപാടി.
ഡെസ്റ്റിനേഷൻ മാനേജ്മെന്റ് കൗൺസിലുകൾ, ടൂറിസം ക്ലബ്ബുകൾ, കുടുംബശ്രീ, വിവിധ ടൂറിസം സംഘടനകൾ, സന്നദ്ധ സംഘടനകൾ എന്നിവയുടെ സഹകരണത്തോടെയാണ് ആഘോഷം. 3 താലൂക്ക് കേന്ദ്രങ്ങളിൽ ഓണം മെഗാ സാംസ്കാരിക കലാ-കായിക പരിപാടികൾ അരങ്ങേറും.
ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ തദ്ദേശീയരുടെ സഹകരണത്തോടെ വിനോദ സഞ്ചാരികൾക്കായി പ്രത്യേക ആഘോഷങ്ങളും സംഘടിപ്പിക്കും.
സോക്കർ സ്റ്റാർ ഓണാഘോഷം ഇന്ന്
മാനന്തവാടി ∙ സോക്കർ സ്റ്റാർ വള്ളിയൂർക്കാവ് ഒരുക്കുന്ന ഓണാഘോഷം ‘നല്ലോണം 2025’ ഇന്നുരാവിലെ 9 മുതൽ വള്ളിയൂർക്കാവ് മൈതാനത്ത് നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. കുട്ടികൾക്കും, മുതിർന്നവർക്കും വിവിധ വിനോദ മത്സരങ്ങൾ, ഉച്ചയ്ക്ക് വിഭവ സമൃദ്ധമായ ഓണസദ്യ, തുടർന്ന് ജില്ലാതല കൈ കൊട്ടി കളി മത്സരം എന്നിവ നടക്കും.
വിജയികൾക്ക് കാഷ് പ്രൈസുകൾ നൽകും.
അജൈവ മാലിന്യം കൊണ്ട് പൂക്കളം തീർത്ത് ശുചിത്വ മിഷൻ
കൽപറ്റ ∙ അജൈവ മാലിന്യം കൊണ്ട് പൂക്കളം തീർത്ത് ശുചിത്വ മിഷൻ. മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ ഊർജിതമാക്കി അജൈവ മാലിന്യങ്ങൾ തരംതിരിക്കുന്നതിന്റെ പ്രാധാന്യം പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനാണു ശുചിത്വ മിഷൻ ഓണ പൂക്കളം ഒരുക്കിയത്.
ഇൗ ഓണപ്പൂക്കളം സംസ്ഥാനത്തിനു മാതൃകയായി മാറുമെന്നു കലക്ടർ ഡി.ആർ.മേഘശ്രീ പറഞ്ഞു.
ജില്ലയിൽ ഹരിതചട്ടം പാലിച്ചാണ് ഓണാഘോഷ പരിപാടി സംഘടിപ്പിക്കുന്നതെന്നും ശുചിത്വമിഷന്റെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും കലക്ടർ പറഞ്ഞു. തെർമോകോൾ, ഹാർഡ് ബോർഡ്, പ്ലാസ്റ്റിക് കുപ്പിയുടെ അടപ്പ്, തുണി, പ്ലാസ്റ്റിക് കയർ, പൈപ്പ്, പേനയുടെ അടപ്പ്, ടയർ ട്യൂബ്, മിൽമ കവർ, സ്ട്രോ തുടങ്ങി വിവിധ പാഴ്വസ്തുക്കൾ ഉപയോഗിച്ചാണു ഹരിതകർമ സേന കൺസോർഷ്യം പ്രസിഡന്റുമാർ, സെക്രട്ടറിമാർ, ഹെൽത്ത് ഇൻസ്പെക്ടർമാർ ചേർന്ന് വ്യത്യസ്ത പൂക്കളം ഒരുക്കിയത്.
കൽപറ്റ എസ്കെഎംജെ സ്കൂളിലെ ജൂബിലി ഹാളിൽ ജില്ലാ ശുചിത്വമിഷൻ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിൽ ശുചിത്വ മിഷൻ കോഓർഡിനേറ്റർ എസ്.ഹർഷൻ, പ്രോഗ്രാം ഓഫിസർ കെ.അനൂപ്, അസിസ്റ്റന്റ് കോഓർഡിനേറ്റർ കെ.ബി.നിധി കൃഷ്ണ, അക്കൗണ്ട്സ് അസിസ്റ്റന്റ് കോഓർഡിനേറ്റർ പി.എസ്.സഞ്ജയ്, ടെക്നിക്കൽ കൺസൽറ്റന്റ് എസ്.
ശ്രീനിഷ്, ഡേറ്റ എൻട്രി ഓപ്പറേറ്റർ പ്രക്ഷോഭ് ജയകുമാർ, കുടുംബശ്രീ ജില്ലാ മിഷൻ അസിസ്റ്റന്റ് കോഓർഡിനേറ്റർമാരായ വി.കെ.റെജീന, കെ.എം സലീന എന്നിവർ പങ്കെടുത്തു.
കണിയാമ്പറ്റയുടെ ഉത്സവമായി ‘ഒന്നിച്ചോണം’
കണിയാമ്പറ്റ ∙ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വിദ്യാർഥികളുടെയും അധ്യാപകരുടെയും പൂർവ അധ്യാപകരുടെയും ജനപ്രതിനിധികളുടെയും പിടിഎ എംപിടിഎ അംഗങ്ങളുടെയും പൊതുസമൂഹത്തിന്റെയും പങ്കാളിത്തത്തോടെ ‘ഒന്നിച്ചോണം’ എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു.
കണിയാമ്പറ്റ ടൗണിൽ നിന്നു സ്കൂളിലേക്കു നടത്തിയ വിളംബര യാത്രയിൽ 600ൽ അധികം പേർ പങ്കെടുത്തു.
വിദ്യാർഥിനികളും അധ്യാപികമാരും രക്ഷിതാക്കളും പൂർവ വിദ്യാർഥിനികളും പൂർവ ആധ്യാപികമാരും ഉൾപ്പെടെ 300 ൽ അധികം പേർ അവതരിപ്പിച്ച മെഗാ തിരുവാതിര നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.രജിത, വൈസ് പ്രസിഡന്റ് നൂർഷ ചേനോത്ത്, ഗ്രാമ പഞ്ചായത്ത് അംഗം കെ.കുഞ്ഞായിഷ, ജില്ലാ പഞ്ചായത്ത് അംഗം കെ.ബി.നസീമ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സലിജ ഉണ്ണി, സി.കെ.സരിത, ജെസി ലെസ്ലി, ബിന്ദു ബാബു, കമല രാമൻ എന്നിവർ വിജയികൾക്ക് സമ്മാനദാനം നിർവഹിച്ചു.
ഭക്ഷ്യക്കിറ്റ് നൽകി
പടിഞ്ഞാറത്തറ∙ പഞ്ചായത്ത് പാലിയേറ്റീവ് സപ്പോർട്ടിങ് കമ്മിറ്റി, സാമ്പത്തിക പ്രതിസന്ധി നേരിടുന്ന രോഗികൾക്ക് ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ എം.മുഹമ്മദ് ബഷീർ വിതരണോദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.ബാലൻ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്തംഗം പി.അസ്മ, ഡോ. ഷൗക്കീൻ, സെക്രട്ടറി പി.
സോമൻ, എസ്ഐ അമൽ വർഗീസ്, ഫിസിയോതെറപ്പിസ്റ്റ് പി.റിയ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പി. സന്തോഷ്, സി.ഇ.ഹാരിസ്, പി.ജോസഫ്, എം.ജി.സതീഷ്കുമാർ, കെ.അബ്ദുൽ ഗഫൂർ, ജിഷ ശിവരാമൻ, ജിജി ജോസഫ്, കെ.ടി.കുഞ്ഞബ്ദുല്ല എന്നിവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]