ബത്തേരി∙ മുറ്റത്ത് പൂക്കളമിട്ടാണ് നമ്മുടെ നാട്ടിലെ ഓണമെങ്കിൽ പൂക്കളങ്ങൾക്കു നടുവിലാണ് ഗുണ്ടൽപേട്ടിലെ ഓണം. നോക്കെത്താ ദൂരം നിറഞ്ഞ ഗുണ്ടൽപേട്ടിലെ പൂപ്പാടങ്ങളിൽ ഓണാവധി ദിനങ്ങളിൽ മലയാളികളുടെ തിരക്കാണ്.
വയനാടിനു പുറമെ കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളിൽ നിന്ന് പൂപ്പാടങ്ങളിലേക്ക് ചുരം കയറിയെത്തുന്നത് നൂറു കണക്കിനു വണ്ടികളാണ്. വയനാട് വന്യജീവി സങ്കേതത്തിലൂടെ 7 കിലോമീറ്ററും ബന്ദിപ്പൂർ കടുവ സങ്കേതത്തിലൂടെ 20 കിലോമീറ്ററും സഞ്ചരിച്ചാണ് ഗുണ്ടൽപേട്ടിലെത്തുന്നത്.
ദേശീയപാതയിലൂടെ ഒരു മണിക്കൂറിലധികം നീളുന്ന വനയാത്ര പ്രകൃതിയുടെ മടിത്തട്ടിലെന്ന അനുഭവമാണ് സഞ്ചാരികൾക്കു നൽകുന്നത്.
യാത്രയ്ക്കിടെ മുത്തങ്ങ വന്യജീവി സങ്കേതത്തിൽ കാനന സഫാരിക്കും സൗകര്യമുണ്ട്. കാടു പിന്നിട്ടാൽ പിന്നെ പൂവിളിയാണ്.
ഗുണ്ടൽപേട്ടിലെ ഗ്രാമങ്ങളിൽ സൂര്യകാന്തിയും ചെണ്ടുമല്ലിയും ജമന്തിയും നിറഞ്ഞു നിൽക്കുന്ന പൂപ്പാടങ്ങൾ ആരുടെയും മനം കുളിർപ്പിക്കും. പെയിന്റ് കമ്പനികൾക്ക് നൽകാനാണ് മേയ് മാസം മുതലുള്ള പൂക്കൃഷി പ്രധാനമായും ഗുണ്ടൽപേട്ടിൽ നടക്കുന്നത്.
ഓണവിപണി ലക്ഷ്യമിട്ടും ഇവിടെ പൂക്കൃഷിയുണ്ട്.
പെയിന്റ് കമ്പനികളിലേക്കുള്ള പൂക്കളെല്ലാം ഏതാണ്ട് വിളവെടുത്തു കഴിഞ്ഞു. എങ്കിലും കണ്ടാൽ തീരാത്ത പൂപ്പാടങ്ങൾ ഇനിയുമുണ്ട്.
ഓറഞ്ചും മഞ്ഞയും നിറത്തിലുള്ള ചെണ്ടുമല്ലിത്തോട്ടങ്ങളും വയലറ്റ് നിറം പടർത്തിയ വാടാർമല്ലിയും 2 നിറങ്ങളിലുള്ള ജമന്തിയും മഞ്ഞപ്പട്ടു വിരിച്ച സൂര്യകാന്തിപ്പാടങ്ങളും ഗുണ്ടൽപേട്ടിലെ ഉൾഗ്രാമങ്ങളിലൂടെ സഞ്ചരിച്ചാൽ കാണാം.
മലയാളി സഞ്ചാരികളുടെ തിരക്കു വർധിച്ചതോട ദേശീയപാതയോരത്ത് ടിക്കറ്റു വച്ചാണ് കർഷകർ പൂന്തോട്ടങ്ങളിലേക്ക് പ്രവേശനം അനുവദിക്കുന്നത്. എന്നാൽ, ഉൾഗ്രാമങ്ങളിലെത്തിയാൽ തിരക്കില്ലാത്തെ പൂപ്പാടത്തിറങ്ങി നടക്കാം.
പൂപ്പാടങ്ങൾ കണ്ടു കറങ്ങുന്നതിനിടെ ഗുണ്ടൽപേട്ടിൽ കാണാൻ കാഴ്ചകളേറെയുണ്ട്. കൃഷിയാവശ്യത്തിനുള്ള ചെറു കനാലുകളും അവ ഒഴുകിയെത്തി നിറഞ്ഞു കിടക്കുന്ന ജലാശയങ്ങളും ഇമ്പമുള്ള കാഴ്ചയാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]