
നാടു വിടാതെ പുലി; 2 ആടുകളെ കൂടി ആക്രമിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ബത്തേരി∙ ചീരാൽ നമ്പ്യാർകുന്ന് പ്രദേശങ്ങളിൽ വളർത്തുമൃഗങ്ങളെ പിടികൂടുന്ന പുലി നാടു വിടുന്നില്ല. വീണ്ടും രണ്ട് ആടുകളെ കൂടി ആക്രമിച്ചു. മുരിക്കിലാടി ചേലക്കംപാളി ദിവാകരൻ, കൃഷ്ണൻ എന്നിവരുടെ ആടിനെയാണ് ആക്രമിച്ചത്. 29ന് രാത്രിയായിരുന്നു സംഭവം. ഇരുവരുടെയും വീട്ടുമുറ്റത്തെത്തിയാണ് കൂട്ടിലുണ്ടായിരുന്ന ആടിനെ പിടികൂടാൻ ശ്രമിച്ചത്. കഴുത്തിനും ദേഹത്തുമാണ് ആടുകൾക്ക് പരുക്കേറ്റത്.
ചീരാൽ വെള്ളച്ചാൽ ഓപ്പാമറ്റം റെജിയുടെ പശുവിനെ കഴിഞ്ഞ 21നും നമ്പ്യാർകുന്ന് കിളിയന്തറ ജോയിയുടെ ആടിനെ 23നും പുലി ആക്രമിച്ച് കൊന്നിരുന്നു. ആർത്തുവയലിൽ വനംവകുപ്പ് കൂടു സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. വിവിധയിടങ്ങളിൽ ക്യാമറകളും സ്ഥാപിച്ചു.