കൽപറ്റ ∙ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടവയലിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന 30 എൽപിജി സിലിണ്ടറുകളും അനുബന്ധ ഉപകരണങ്ങളും പിടിച്ചെടുത്തതായി ജില്ലാ സപ്ലൈ ഓഫിസർ ജയിംസ് പീറ്റർ അറിയിച്ചു. വിവിധ കമ്പനികളുടെ 15 ഗാർഹിക സിലിണ്ടറുകളും 15 വാണിജ്യ സിലിണ്ടറുകളുമാണ് കണ്ടെത്തിയത്.
ഗ്യാസ് മാറ്റി നിറയ്ക്കുന്നതിനായി ഉപയോഗിച്ചതായി സംശയിക്കുന്ന ഇലക്ട്രിക് മോട്ടർ, വാൽവുകൾ, ട്യൂബുകൾ എന്നിവയും പിടിച്ചെടുത്തു. അനധികൃതമായി സിലിണ്ടറുകൾ കൈവശം വയ്ക്കുകയും അമിതവിലയ്ക്ക് വിതരണം ചെയ്യുകയും ചെയ്യുന്നവർക്കെതിരെ അവശ്യസാധന നിയമ പ്രകാരം ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കർശന നടപടികൾ സ്വീകരിക്കുമെന്നും പരിശോധനകൾ തുടരുമെന്നും അധികൃതർ അറിയിച്ചു.
പരിശോധനയിൽ വൈത്തിരി താലൂക്ക് സപ്ലൈ ഓഫിസർ ഇ.എം.സുമേഷ്, റേഷനിങ് ഇൻസ്പെക്ടർമാരായ യു.ധന്യ, കെ.ബി.പ്രസാദ്, വിനു സ്റ്റാൻലി എന്നിവരും പങ്കെടുത്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

