
നീലഗിരിയിലേക്ക് ഇ പാസ് നിർബന്ധം; വയനാട് അതിർത്തികളിലും പരിശോധന തുടങ്ങി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ബത്തേരി ∙ ഊട്ടി അടക്കമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടങ്ങുന്ന തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലേക്ക് പ്രവേശിക്കുന്നതിന് നിർബന്ധമാക്കിയ ഇ പാസ് പരിശോധന വയനാട് അതിർത്തികളിലും തുടങ്ങി. ജില്ലയിൽ നിന്നു തമിഴ്നാട്ടിലേക്ക് പ്രവേശിക്കുന്ന പാട്ടവയൽ, നമ്പ്യാർ കുന്ന്, താളൂർ, ചോലാടി ചെക്പോസ്റ്റുകളിലാണ് തമിഴ്നാട്ടിലെയും കർണാടകയിലെയും മറ്റു അതിർത്തികൾക്കൊപ്പം പരിശോധന തുടങ്ങിയത്. പ്രവൃത്തി ദിവസങ്ങളിൽ 6000, അവധി ദിവസങ്ങളിൽ 8000 എന്നിങ്ങനെയാണ് നീലഗിരിയിലേക്ക് പ്രവേശിക്കാവുന്ന വാഹനങ്ങളുടെ എണ്ണം നിജപ്പെടുത്തിയിട്ടുള്ളത്.
നീലഗിരിയിൽ സ്ഥിരതാമസമായവർക്ക് ഇ പാസിന്റെ ആവശ്യമില്ല. എന്നാൽ, വിവിധ ചെക്പോസ്റ്റുകൾ വഴിയെത്തുന്ന സഞ്ചാരികൾക്ക് ഇ പാസ് നിർബന്ധമാണ്. താളൂരിലും പാട്ടവയലിലുമൊക്കെ ഇന്നലെ ഇ പാസ് എടുത്തവരെ മാത്രമാണ് കടത്തി വിട്ടത്. സർവർ തകരാറിലായതിനാൽ മണിക്കൂറുകളോളം പരിശോധന നടന്നില്ല. പാസ് നിർബന്ധമാക്കിയതിനെതിരെ വലിയ പ്രതിഷേധമാണു ഉയർന്നിട്ടുള്ളത്. അവധിക്കാലം ആരംഭത്തോടെ ഉൗട്ടി അടക്കമുള്ള ഇടങ്ങളിലേക്ക് യാത്രക്കാർ വർധിച്ചു.