കൽപറ്റ ∙ സംയോജിത ശിശു വികസന പദ്ധതിയിൽ (ഐസിഡിഎസ്) സംസ്ഥാനത്തെ മികച്ച ജില്ലാ കലക്ടർക്കുള്ള പുരസ്കാരം മന്ത്രി വീണാ ജോർജിൽ നിന്നും വയനാട് ജില്ലാ കലക്ടർ ഡി.ആർ.മേഘശ്രീ ഏറ്റുവാങ്ങി. സംയോജിത ശിശു വികസന വകുപ്പ് പ്രഖ്യാപിച്ച ആറ് വിഭാഗങ്ങളിൽ അഞ്ചിലും ജില്ല അവാർഡുകൾ നേടി.
മികച്ച അങ്കണവാടി വർക്കർ, ഹെൽപർ, സൂപ്പർവൈസർ, മികച്ച അങ്കണവാടി എന്നീ വിഭാഗത്തിൽ ജില്ല മികച്ച നേട്ടമാണ് കരസ്ഥമാക്കിയത്.
തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സുൽത്താൻ ബത്തേരി ഐസിഡിഎസ് മൂക്കുത്തികുന്ന് അങ്കണവാടിയിലെ വി.എ.ഷൈലജ മികച്ച അങ്കണവാടി വർക്കർക്കുള്ള പുകരസ്കാരം മന്ത്രിയിൽ നിന്നും ഏറ്റുവാങ്ങി. മികച്ച ഹെൽപർ വിഭാഗം കൽപറ്റ ഐസിഡിഎസ് കോന്തമംഗലം അങ്കണവാടിയിലെ പി.കെ.യശോദ, മികച്ച സൂപ്പർവൈസർ വിഭാഗത്തിൽ സുൽത്താൻ ബത്തേരി ഐസിഡിഎസിലെ പി.എ.നസീറ എന്നിവർക്കാണ് പുരസ്കാരം ലഭിച്ചത്.
മികച്ച അങ്കണവാടിക്കുള്ള പുരസ്കാരം പനമരം ഐസിഡിഎസിലെ വരദൂർ അങ്കണവാടി അധികൃതർ പുരസ്കാരം ഏറ്റുവാങ്ങി. കാഷ് അവാർഡ്, സാക്ഷ്യപത്രം, മൊമന്റോ എന്നിവയാണ് പുരസ്കാരം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

