അമ്പലവയൽ ∙ പുലിക്കു പിന്നാലെ കടുവയും സാന്നിധ്യമറിയിച്ചതോടെ ആശങ്കയിലായി തൊവരിമലയും പരിസരങ്ങളും. കഴിഞ്ഞ ദിവസം വീടിന്റെ പരിസരത്തുനിന്നാണു വീട്ടമ്മ കടുവയെ കണ്ടത്. ഏറെക്കാലമായി പുലിയുടെ ശല്യമുള്ള പ്രദേശത്താണ് ഇപ്പോൾ കടുവയും എത്തിയിരിക്കുന്നത്.
തോട്ടം മേഖലയായതിനാൽ പ്രദേശത്ത് ഏറെക്കാലമായി പുലി സ്വൈരവിഹാരം നടത്തുന്നുണ്ട്.
ഇടയ്ക്കിടെ വളർത്തുമൃഗങ്ങളെ പുലി പിടികൂടാറുമുണ്ട്. ഇതിനിടയിലാണ് ഇപ്പോൾ കടുവയുമെത്തിയത്.
ജോലിക്കായി പോകുന്നവരും വിദ്യാർഥികളും ഉൾപ്പെടെയുള്ളവർ കടുവയുടെ കണ്ടതോടെ ഏറെ പേടിച്ചാണു പുറത്തിറങ്ങുന്നത്. കൃഷിയില്ലാത്ത എസ്റ്റേറ്റിനോട് ചേർന്നു കാടുപിടിച്ച ഭാഗങ്ങൾ ഏറെയുള്ളതിനാൽ വന്യമൃഗങ്ങൾക്ക് സ്വൈരമായി വിഹരിക്കാനാകും.
തോട്ടം തൊഴിലാളികൾ ഏറെയുള്ള ഇവിടെ ജോലിക്ക് പോകുന്നത് ഭയത്തോടെയാണെന്ന് തൊഴിലാളികൾ പറഞ്ഞു. 17 MINUTES AGO 19 MINUTES AGO 31 MINUTES AGO കടുവയുടെ കണ്ടതോടെ തോട്ടത്തിനോട് ചേർന്നുള്ള വലിയ കാടുകൾ കഴിഞ്ഞ ദിവസം നീക്കം ചെയ്തിരുന്നു. കടുവയെ കണ്ടെത്തുന്നതിന് കൂടുതൽ ശ്രമങ്ങൾ വേണമെന്നും ക്യാമറകൾ സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. കൂട് വച്ച് പിടികൂടണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. കടുവയെ കണ്ടിട്ടും പ്രദേശത്തെ ജനങ്ങളുടെ ആശങ്കയകറ്റാൻ ഉതകുന്ന നടപടികൾ വനംവകുപ്പിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

